ന്യൂയോർക്ക്: ടർക്കിഷ് എയർലൈൻസ് പൈലറ്റിന് യാത്രമധ്യേ വിമാനത്തിൽ ദേഹാസ്വാസ്ഥ്യം. പിന്നാലെ കുഴഞ്ഞുവീണ അദ്ദേഹം മരണത്തിന് കീഴടങ്ങി.തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തിര ലാൻഡിംഗ് നടത്തി. 59-കാരൻ ഇൻസെഹിൻ പെഹ്ലിവാൻ ആണ് മരണത്തിന് കീഴടങ്ങിയത്.
അമേരിക്കൻ നഗരമായ സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്താംബൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലറ്റിന് ദാരുണാന്ത്യം. വിമാനത്തിൽ വച്ച് വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സഹ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. 2007 മുതൽ ടർക്കിഷ് എയർലൈൻസിൽ ജോലി ചെയ്തിരുന്ന പൈലറ്റിന് മാർച്ചിൽ നടത്തിയ വൈദ്യ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയർലൈൻ വക്താവ് അറിയിച്ചു.















