രത്തൻ ടാറ്റയെ ഭാരതരത്നം നൽകി ആദരിക്കണം; നാമനിർദ്ദേശം ചെയ്ത് മഹാരാഷ്‌ട്ര മന്ത്രിസഭ

Published by
Janam Web Desk

മുംബൈ: പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റയെ ഭാരതരത്നത്തിനായി പരി​ഗണിക്കണമെന്നാവശ്യം ശക്തം.  പരമോന്നത സിവിലിയൻ ബഹുമതിക്ക് രത്തൻ ടാറ്റയുടെ പേര്  മഹാരാഷ്‌ട്ര സർക്കാർ നാമനിർദ്ദേശം ചെയ്തു.

മഹത്തായ സാമൂഹിക പ്രവർത്തകനെയും ദീർഘവീക്ഷണമുള്ള രാജ്യസ്‌നേഹിയെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ഇന്ത്യയുടെ വ്യാവസായിക മേഖലയിൽ മാത്രമല്ല, സാമൂഹിക വികസന പ്രവർത്തനങ്ങളിലും രത്തൻ ടാറ്റയുടെ സംഭാവന അസാധാരണമായിരുന്നു. അദ്ദേഹം മഹാരാഷ്‌ട്രയുടെ മകനായിരുന്നു. ഇന്ത്യ അദ്ദേഹത്തിൽ അഭിമാനിക്കുന്നുവെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.

2008-ൽ ലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത്. ബുധനാഴ്ച രാത്രി 11.45 ഓടെ മും​ബൈയിലെ ബ്രീച്ച് കാർഡി ആശുപത്രിയിലായിരുന്നു രത്തൻ ടാറ്റയുടെ അന്ത്യം.

Share
Leave a Comment