വിൽചെയറിൽ യൂറിൻ ബാ​ഗുമായി ജിമ്മി ടാറ്റയെത്തി; അവസാനമായി രത്തനെ ഒരുനോക്ക് കാണാൻ; ലളിത ജീവിതം കൊണ്ട് വിസ്മയിപ്പിച്ച ടാറ്റാ സഹോദരൻമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിൽചെയറിൽ യൂറിൻ ബാ​ഗുമായി ജിമ്മി ടാറ്റയെത്തി; അവസാനമായി രത്തനെ ഒരുനോക്ക് കാണാൻ; ലളിത ജീവിതം കൊണ്ട് വിസ്മയിപ്പിച്ച ടാറ്റാ സഹോദരൻമാർ

മൊബൈൽ ഫോണില്ല, താമസം ആറാമത്തെ നിലയിലെ രണ്ട് ബെഡ്‌റൂം ഫ്ലാറ്റിൽ....

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 05:43 pm IST
Facebook
Twitter
WhatsAppTelegram

രത്തൻ ടാറ്റയെ അവസാനമായി ഒരു നോക്കുകാണാൻ ജിമ്മി ടാറ്റ എത്തി. മുംബൈയിലെ എൻസിപിഎ പുൽത്തകിടിയിൽ വീൽ ചെയറിൽ എത്തിയാണ് അദ്ദേഹം സഹോദരനെ കണ്ടത്. മാസ്ക് ധരിച്ച് യൂറിൻ ബാ​ഗുമായി വിൽച്ചെയറിൽ ഇരിക്കുന്ന ജിമ്മി ടാറ്റയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലളിത ജീവിതം നയിക്കുന്ന ജിമ്മി ടാറ്റ വളരെ അപൂർവ്വമായി മാത്രമേ പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫോട്ടോകൾ പോലും അപൂർവ്വമാണ്…

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

സഹോദരന്റെ ജന്മദിനത്തിന് രത്തൻ ടാറ്റാ പങ്കുവെച്ച ചിത്രത്തിലൂടെയാണ് അദ്ദേഹം ഇതിന് മുമ്പ് വാർത്തകളിൽ നിറഞ്ഞത്. രണ്ടുപേരും ഒന്നിച്ച് 1945 ൽ എടുത്ത കുട്ടികാലത്തെ ഫോട്ടോയായിരുന്നു സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. ‘അത് സന്തോഷമുള്ള കാലം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

അറിയും തോറും ബഹുമാനം തോന്നുന്നു വ്യക്തിത്വമാണ് ജിമ്മി ടാറ്റായുടേത്. മുംബൈയിലെ കൊളാബ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആറാം നിലയിലെ രണ്ട് ബെഡ്റൂം അപ്പാർട്‌മെന്റിലാണ് അദ്ദേഹം താമസിക്കുന്നത്. രത്തൻ ടാറ്റായെ പോലെ അവിവാഹിതനാണ് അദ്ദേഹവും. ലോകത്തെ ഏറ്റവും ആസ്തിയുള്ള ബിസിനസ് ഗ്രൂപ്പിൽ നിന്നുള്ള ഇദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. പുസ്തകങ്ങളും പത്രങ്ങളുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ട്. സ്വന്തമായി സെക്രട്ടറിയെയോ സഹായിയെയോ നിയമിച്ചിട്ടില്ല.

ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടാറ്റ സൺസ്, ടിസിഎസ്, ടാറ്റ പവർ, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ കെമിക്കൽസ് തുടങ്ങിയ വിവിധ ടാറ്റ കമ്പനികളിൽ ജിമ്മി ടാറ്റയ്‌ക്ക് കാര്യമായ ഓഹരികൾ ഉണ്ട്. ലളിതമായ ജീവിതശൈലിക്ക് അദ്ദേഹം മുൻഗണന നൽകിയെങ്കിലും, ടാറ്റ ഗ്രൂപ്പിലെ കോർപ്പറേറ്റ് സംഭവവികാസങ്ങളിൽ അദ്ദേഹം സജീവമാണ്. എന്നാൽ ദൈനംദിന ബിസിനസ് കാര്യങ്ങളിൽ പണ്ടുമുതലേ അദ്ദേഹം ഇടപെടാറില്ല.

മികച്ച സ്‌ക്വാഷ് കളിക്കാരനാണ് ജിമ്മി ടാറ്റ. കഴിഞ്ഞ വർഷം, ശതകോടീശ്വരനും മനുഷ്യസ്നേഹിയുമായ ഹർഷ് ഗോയങ്ക ജിമ്മി ടാറ്റയുടെ എളിയ ജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കൂടാതെ, സ്‌ക്വാഷ് കളിക്കാരനായ ജിമ്മി ടാറ്റ തന്നെ മത്സരങ്ങളിൽ സ്ഥിരമായി പരാജയപ്പെടുത്തുമെന്നും ഗോയങ്ക കുറിച്ചു.

ജീവിതം കൊണ്ട് വിസ്മയിപ്പിക്കുന്നവരാണ് ടാറ്റാ സഹോദരൻമാർ. ലോകം മുഴുവൻ കൈപിടിയിൽ ഒതുക്കാമായിട്ടും ആഡംബരം ഉപേക്ഷിച്ചു കർമപഥത്തിൽ മുന്നേറിയവർ. അന്നും ഇന്നും എന്നും ഓരോ ഭാരതീയനും സ്വകാര്യ അഹങ്കാരമാണ് ടാറ്റാ എന്ന രണ്ടക്ഷരം.

Tags: ratan tataJimmy tata
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies