പാകിസ്താൻ സ്പിന്നർ അബ്രാർ അഹമ്മദ് ആശുപത്രിയിലായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാകിസ്താന്റെ പ്രധാന സ്പിന്നറായിരുന്ന താരം. എന്നാൽ 35 ഓവർ എറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും ലഭിച്ചിരുന്നില്ല. മാത്രമല്ല 174 റൺസാണ് വഴങ്ങിയത്. ജോ റൂട്ടും ഹാരി ബ്രൂക്കും താരത്തെ വളഞ്ഞിട്ട് തല്ലി. ശാരീരികമായി അവശനായ താരം നാലം ദിവസം കളിക്കാൻ ഇറങ്ങിയില്ല.
ഇതിനിടെ ഇംഗ്ലണ്ട് അവരുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടലും സ്വന്തമാക്കി. 150 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 823 റൺസാണ് നേടിയത്. മുൾട്ടാനിലെ കനത്ത ചൂടിനെ തുടർന്ന് അബ്രാർ തളർന്നുവെന്നാണ് സൂചന. തുടർച്ചയായി മൂന്ന് ദിവസം ബൗൾ ചെയ്ത താരത്തിന് പനിയും പിടിച്ചു.
ഇതോടെ നാലാം ദിവസം കളത്തിലേക്ക് വരാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ നിരവധി പരിശോധനകൾക്ക് വിധേയനായെന്ന് പിസിബി അറിയിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡും ഒന്നും വ്യക്തമാക്കിയില്ല.















