അവസാനമായി രത്തൻ ടാറ്റയെ ഒരു നോക്ക് കാണാനെത്തിയവരിൽ ​'ഗോവ'യും; ശവമഞ്ചരത്തോട് ചേർന്നിരുന്ന് കാഴ്ചക്കാരെ ഈറനണിയിച്ച് അരുമ നായ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അവസാനമായി രത്തൻ ടാറ്റയെ ഒരു നോക്ക് കാണാനെത്തിയവരിൽ ​’ഗോവ’യും; ശവമഞ്ചരത്തോട് ചേർന്നിരുന്ന് കാഴ്ചക്കാരെ ഈറനണിയിച്ച് അരുമ നായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 07:25 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ വ്യവസായ രം​ഗത്തെ ഇതിഹാസം എന്നതിനപ്പുറം ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റ. നായ്‌ക്കളോടുള്ള അ​ഗാധമായ അനുകമ്പയും എക്കാലവും ലോകത്തെ ഞെട്ടിച്ചു. അദ്ദേഹം നൽകിയ സ്നേഹത്തിനും കരുതലിനും നന്ദി പറയാനായി മുംബൈയിലെ സെൻ്റർ ഫോർ ദ പെർഫോമിം​ഗ് ആർട്സിൽ (എൻസിപിഐ) ഒരാളെത്തി.. ‘​ഗോവ’- രത്തൻ ടാറ്റയുടെ അരുമയായ നായ.

എൻസിപിഎയിൽ ടാറ്റയുടെ മൃതദേഹത്തിനരികെ ​ഗോവയെ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ‌ സൈബറിടത്ത് പ്രചരിക്കുന്നുണ്ട്. ‌. കൂടെയുള്ളവർ ‘ഗോവ’യെ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്. തെരുവുനായകളെ സംരക്ഷിക്കുന്നതിലും അവയെ പരിപാലിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃ​ഗങ്ങളുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി അദ്ദേഹം പരിശ്രമിച്ചു. പരിക്ക് പറ്റി കഴിയുന്ന നായകളെ എടുത്തുകൊണ്ടുവന്ന് പരിപാലിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ പ്രിയ വളർത്തുനായയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്റെ ഓഫിസ് കമ്പാനിയൻ എന്നാണ് അദ്ദേഹം ‘ഗോവ’യെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

#WATCH | Visuals of Ratan Tata’s dog, Goa outside NCPA lawns, in Mumbai where the mortal remains of Ratan Tata were kept for the public to pay their last respects. pic.twitter.com/eVpxssjpLa

— ANI (@ANI) October 10, 2024

രത്തൻ ടാറ്റ നായക്കുട്ടിക്ക് ​ഗോവ എന്ന് പേരിട്ടതിന് പിന്നിലുമൊരു കഥയുണ്ട്. ​11 വർഷങ്ങൾക്ക് മുൻപ് ഗോവയിലെ ന​ഗരത്തിലൂടെ നടക്കുമ്പോൾ അദ്ദേഹത്തിനൊപ്പമൊരു നായയും നടക്കാൻ തുടങ്ങി. വളരെ പെട്ടെന്ന് അവൻ ടാറ്റയ്‌ക്കൊപ്പം കൂടി. പിന്നാലെ അവനെ മുംബൈയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. അന്നുമുതൽ അവൻ ​’ഗോവ’ ആയി. മറ്റ് നായ്‌ക്കൾക്കൊപ്പം മുംബൈയിലെ ബോംബെ ഹൗസിലാണ് ​ഗോവയുടെ താമസം. ടാറ്റാ ​ഗ്രൂപ്പിന്റെ ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന ചരിത്രപരമായ കെട്ടിടമാണ് ബോംബെ ഹൗസ്.

അദ്ദേഹത്തിന്റെ നായപ്രേമത്തിൽ ബ്രിട്ടീഷ് രാജകുടുംബം വരെ അത്ഭുതംകൂറിയിട്ടുണ്ട്. ഒരിക്കൽ ബക്കിം​ഗ്ഹാം കൊട്ടരത്തിൽ‌ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് വാങ്ങേണ്ടിയിരുന്ന രത്തൻ ടാറ്റ തന്റെ നായയ്‌ക്ക് വയ്യാത്തതിനെ തുടർന്ന് യാത്ര മാറ്റിവച്ചിരുന്നു. ചാൾസ് മൂന്നാമൻ രത്തൻ ടാറ്റയുടെ ഈ തീരുമാനം അതിശയിപ്പിച്ചു. മൃ​​ഗങ്ങൾക്കായി മുംബൈ ന​ഗരത്തിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മുംബൈയിലെ സ്മോൾ അനിമൽ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ ആകെ തുകയാണ് മൃ​ഗാശുപത്രിയെന്ന് പറയാം. മൃ​​ഗങ്ങൾ‌ക്ക് മികച്ച പരിചരണം നൽകാനും അവരുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള രത്തൻ ടാറ്റയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.

അഞ്ച് നില കെട്ടിടത്തിൽ 200-ഓളം മൃ​ഗങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന ആശുപത്രിയാണ് ജൂലൈയിൽ തുറന്നത്. 2017-ലാണ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ നവി മുംബൈയിൽ ആശുപത്രി സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അവിടേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമെന്ന് കരുതി ടാറ്റ ആശുപത്രി മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

Tags: Goadogratan tata
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies