ഇംഗ്ലണ്ടിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന തോൽവിക്ക് പിന്നാലെ സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർത്ത് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ചരിത്ര തോൽവിക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ഏവരും ഞെട്ടിപ്പിക്കുന്നാെരു തീരുമാനമുണ്ടായത്. ഐസിസി അമ്പയറായിരുന്ന അലീം ദാറിനെ ഉൾപ്പെടുത്തിയാണ് സെലക്ഷൻ കമ്മിറ്റി പരിഷ്കരിച്ചത്. ഈ അടുത്താണ് അലീം ദാർ അമ്പയറിംഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മുൻ താരങ്ങളായ അസഹ്ർ അലി, ആക്വിബ് ജാവേദ് എന്നിവർക്കാെപ്പമാണ് അലിം ദാറിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ഐസിസിയുടെ എലൈറ്റ് പാനലിലുണ്ടായിരുന്ന അമ്പയറായിരുന്നു അലീം ദാർ.
തോൽവിയിലും വിമർശനത്തിലും മനം മടുത്ത് നേരത്തെ മുഹമ്മദ് യൂസഫ് സെലക്ഷൻ കമ്മിറ്റിയിലെ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് മുൻ അമ്പയറെ നിയമിച്ചത്. അതേസമയം റെഡ് ബോൾ വൈറ്റ് ബോൾ പരിശീലകർക്ക് സെലക്ഷൻ കമ്മിറ്റിയിൽ യാതാെരുവിധ റോളുമുണ്ടാകില്ല.
ഈ വർഷമാദ്യം സെലക്ഷൻ പാനൽ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിവി പുഃസംഘടിപ്പി ച്ചിരുന്നു. വഹാബ് റിയാസിനെയും അബ്ദുൾ റസാഖിനെയും പുറത്താക്കുകയും ആസാദ് ഷഫീഖ്, ഹസൻ ചീമ, അസഹ്ർ അലി, ആക്വിബ് ജാവേദ്,അലിം ദാറിനെയും വോട്ടിംഗ് മെമ്പർമാരായി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.