സിനിമാ ഷൂട്ടിംഗിനിടെ തെലുങ്ക് സംവിധായകന്റെ വിചിത്ര ആവശ്യം കേട്ട് ഞെട്ടിയെന്ന് ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തെന്നിന്ത്യൻ സംവിധായകർക്ക് പ്രത്യേകിച്ച് തെലുങ്കിലുള്ളവർക്ക് നടിമാരുടെ അരക്കെട്ടിനോടും വയറിനോടും പ്രത്യേക അഭിനിവേശമാണ്.
ഒരു തെന്നിന്ത്യൻ സംവിധായകന്റെ വിചിത്രമായ അഭ്യർത്ഥനയെ കുറിച്ചാണ് അവർ വെളിപ്പെടുത്തിയത്. “ഒരു സൗത്ത് ഇന്ത്യൻ ചിത്രത്തിലെ ഗാനരംഗം ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടെ സംവിധായകൻ അടുത്തുവന്നു പറഞ്ഞു. മാഡം, ഞങ്ങൾക്ക് നിങ്ങൾ എത്ര ഹോട്ടാണെന്ന് കാണിക്കണം. ഞാൻ സമ്മതിച്ചു. ഞാൻ വിചാരിച്ചത് എന്തെങ്കിലും പ്രത്യേക ഡാൻസ് സീക്വൻസ് ആയിരിക്കുമെന്നാണ്.
എന്നാൽ അദ്ദേഹം പറഞ്ഞത്, ഈ സീനിൽ ഹീറോ നിങ്ങളുടെ വയറിൽ റൊട്ട് കുക്ക് ചെയ്യുമെന്നാണ്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടോ? അരക്കെട്ടിൽ റൊട്ടി കുക്ക് ചെയ്താണ് ഒരു യുവതി എത്രത്തോളം ഹോട്ടാണെന്ന് കാണിക്കുന്നതാണ് അവരുടെ ആശയം. ഞാൻ അത് നിരസിച്ചു”–മല്ലികാ ഷെരാവത്ത് പറഞ്ഞു. രാജ്കുമാർ റാവുവും തൃപ്തി ദിമ്രിയും പ്രധാന വേഷങ്ങളിലെത്തിയ വിക്കി ഔർ വിദ്യാ കാ വോ വാല എന്ന ചിത്രത്തിലൂടെയാണ് മല്ലികാ ഷെരാവത്ത് ബോളിവുഡിലേക്ക് മടങ്ങിയെത്തിയത്.
View this post on Instagram
“>