തിരുവനന്തപുരം: കിളിമാനൂർ പുതിയകാവ് ക്ഷേത്രത്തിൽ പൂജാരി പൊള്ളലേറ്റ് മരിച്ച നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ 30നായിരുന്നു അപകടം. നിവേദ്യം പാകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി തീപിടിക്കുകയായിരുന്നു. പുതികാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരി ഇലങ്കമഠം ജയകുമാർ നമ്പൂതിരിയാണ് മരണത്തിന് കീഴടങ്ങിയത്.
വിളക്കുമായി തിടപ്പള്ളിയുടെ വാതിൽ തുറന്നതും തീ ഗോളുമായി ആളിപ്പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച ജയകുമാരൻ ഇറങ്ങിയോടുന്നതും വസ്ത്രങ്ങൾ ഊരിയെറിയുന്നതും കാണാം. ക്ഷേത്രത്തിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർ ഞെട്ടുന്നതും കാണാം.
ഇതിനിടെ പൂജാരിയുടെ ശരീരത്തിലെ തീകെടുത്തിയെങ്കിലും അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കലും പൂജാരിയുടെ പരിക്കുകൾ ഗുരുതരമായിരുന്നു. ജയകുമാരൻ നമ്പൂതിരിയുടെ വിയോഗം കുടുംബത്തിനും പുതിയകാവ് നിവാസികൾക്കും തീരാ ദുഃഖമായി.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ പൂജാരി മരിച്ചു. ഇലങ്കമഠത്തില്‍ ജയകുമാര്‍ നമ്പൂതിരിയാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. #trivandrumnews #kilimanoortemple #jayakumarnamboothiri #keralanews #breakingnews #mic24news pic.twitter.com/2PLREdAtTr
— MIC 24 (@mic24news) October 11, 2024















