മലയാളികൾക്ക് സുപരിചിതനായ മറാത്തി നടൻ സായാജി ഷിൻഡെ എൻസിപി അജിത് പവാർ വിഭാഗത്തിൽ അംഗത്വമെടുത്തു. നടനെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. മഹാരാഷ്‌ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടൻ സായാജിയുടെ വരവ് പാർട്ടിക്ക് ഗുണം ചെയ്യും.
65-കാരനായ സായാജി മറാത്തി, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ഭോജ്പൂരി ചിത്രങ്ങളിലെ മുൻനിര നടനാണ്. എൻസിപി(അജിത് വിഭാഗം) ദേശീയ ചെയർമാൻ സുനിൽ തത്കരെ ആണ് ഷിൻഡെ പാർട്ടിൽ ചേരുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.സിനിമയിൽ രാഷ്‌ട്രീയക്കാരുടെ വേഷം ഞാൻ അവതരിപ്പിച്ചിട്ടുണ്ട്,
പക്ഷേ ഞാൻ ഇതുവരെ ഒരു രാഷ്‌ട്രീയക്കാരനായിട്ടില്ല, ഞാൻ ചെയ്യുന്ന സാമൂഹിക പ്രവർത്തനം എന്നെ ചിന്തിപ്പിച്ചു, പുറത്തുനിൽക്കുന്നതിന് പകരം സിസ്റ്റത്തിലേക്ക് വന്ന് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന്. അതുകൊണ്ടാണ് ഞാൻ രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്, അജിത് പവാറിന്റെ എൻസിപിയുടെ നയങ്ങൾ എനിക്കേറെ ഇഷ്ടപ്പെട്ടു. അതാണ് ഞാൻ അവരോടൊപ്പം ചേർന്നതിന് കാരണം—-സായാജി പറഞ്ഞു.















