മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാർ. സ്വന്തം വീട്ടിലെ കുടുംബാംഗങ്ങളെ പോലെയാണ് അഹാനയെയും സഹോദരിമാരെയും ആരാധകർ കാണുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി എല്ലാ വിശേഷങ്ങളും അഹാനയും സഹോദരിമാരും പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിൽ പുതിയ വിദേശ യാത്രയെ കുറിച്ചാണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
ഞങ്ങൾ എവിടെ പോകുന്നുവെന്ന ചോദ്യത്തോടെ വിമാനത്തിൽ ഇരിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അഹാനയുടെ പിറന്നാൾ ആഘോഷിക്കാനായി അടുത്ത വിദേശയാത്രയിലാണ് കുടുംബം. #Birthdaygateway എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ അടുത്ത സ്‌റ്റോറിയായി അബുദാബിയിലേക്കാണ് യാത്രയെന്നും അഹാന വെളിപ്പെടുത്തുന്നുണ്ട്. ഏതാനും ദിവസങ്ങൾ അബുദാബിയിലുണ്ടാകുമെന്നും താരം പറയുന്നു. ഒക്ടോബർ 13-നാണ് അഹാനയുടെ പിറന്നാൾ.
ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകരാണ് താരത്തിന് മുൻകൂട്ടി പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയത്. അടുത്തിടെ അഹാന ബാലി സന്ദർശിച്ചിരുന്നു. സഹോദരി ദിയയുടെ വിവാഹത്തിന് ശേഷം നടത്തിയ യാത്രയായിരുന്നു അത്.















