സിനിമാ പ്രേമികളുടെ പ്രിയ താരദമ്പതികളാണ് ആലിയയും രൺബീർ കപൂറും. ഇരുവരുടെയും, മകൾ രാഹയുടെയും വിശേഷങ്ങളും ആലിയ പങ്കുവയ്‌ക്കാറുണ്ട്. അടുത്തിടെ രൺബീറിന്റെ പിറന്നാൾ ആഘോഷവും ദമ്പതികൾ ഗംഭീരമാക്കിയിരുന്നു. ഇതിനിടയിൽ ഭാവി പരിപാടികളെന്തെല്ലാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആലിയ.
”നിരവധി സിനിമകൾ ചെയ്യണം. ഒരു നടി എന്നതിലുപരി നിർമാതാവ് എന്ന നിലയിലാണ് കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നത്. ധാരാളം യാത്രകൾ ചെയ്യണം. ഇനിയും മക്കൾ വേണമെന്ന ആഗ്രഹമുണ്ട്. സമാധാനത്തോടെയും സന്തോഷത്തോടെയും ആരോഗ്യപൂർണമായ ലളിത ജീവിതം നയിക്കണം.”- ആലിയ പറഞ്ഞു.
രാഹ വലുതാവുമ്പോൾ തന്റെ ആദ്യ സിനിമയായ സ്റ്റുഡന്റ് ഓഫ് ദി ഇയർ കാണണമെന്ന ആഗ്രഹവും ആലിയ പ്രകടിപ്പിച്ചു. സിനിമയിലെ തന്റെ പ്രകടനം ഗംഭീരമായിരുന്നില്ലെങ്കിലും ചിത്രത്തിലെ പാട്ടുകൾ മികച്ചതാണ്. അത് മകൾ ആസ്വദിക്കുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു. രൺബീറിന്റെ സിനിമയായ ബർഫി രാഹ കാണേണ്ട സിനിമയാണെന്നും ആലിയ പറയുന്നു.















