രണ്ട് മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച ശേഷമാണ് 141 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ എക്സ്ബി 613 വിമാനം തിരുച്ചിറപ്പള്ളിയില്‍ ലാൻഡ് ചെയ്തത് . സാങ്കേതികതകരാറിനെ തുടർന്നാണ് വിമാനം വട്ടമിട്ട് പറന്നുകൊണ്ടിരുന്നത്. ആത്മധൈര്യം കൈ വിടാതെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചതിന് പിന്നാലെ കയ്യടി നേടുകയാണ് ക്യാപ്റ്റന്‍ ഇഖ്റോ റിഫാദലിക്കും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും.
“നൈപുണ്യമുള്ള പൈലറ്റിന് ഹാറ്റ്സ് ഓഫ്! നിങ്ങളുടെ പെട്ടെന്നുള്ള ചിന്തയും വൈദഗ്ധ്യവും ഇന്ന് എണ്ണമറ്റ ജീവൻ രക്ഷിച്ചു. നിങ്ങളുടെ ധീരതയും പ്രൊഫഷണലിസവും തീർച്ചയായും പ്രശംസനീയമാണ്. വിമാനത്തിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയതിന് നന്ദി!,”എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
‘ സുരക്ഷിതമായി നിലത്തിറക്കിയതിന് പൈലറ്റിനും ഫസ്റ്റ് ഓഫീസർക്കും ക്യാബിൻ ക്രൂവിനും എയർ ട്രാഫിക് കൺട്രോളർക്കും അഭിനന്ദനങ്ങൾ. ഈ അത്ഭുതകരമായ ജോലിക്ക് അവർ അംഗീകാരം അർഹിക്കുന്നു!‘എന്നും ചിലർ കുറിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിപ്പിച്ച പൈലറ്റിന് അഭിനന്ദനവുമായി എത്തി. ‘ ഈ ശ്രമകരമായ നിമിഷത്തിൽ കോക്ക്പിറ്റിന്റെയും ക്യാബിൻ ക്രൂവിന്റെയും ധൈര്യവും ശാന്തമായ പ്രൊഫഷണലിസവും യഥാർത്ഥത്തിൽ തിളങ്ങി. എല്ലാവർക്കും സുഗമമായ യാത്രകൾ ആശംസിക്കുന്നു.”എന്നാണ് തമിഴ്‌നാട് ഗവർണർ നന്ദി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.