ഫ്ലോറിഡ: ആഞ്ഞടിച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. കൊടുങ്കാറ്റിൽ ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ യുഎസ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിലെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മത്സ്യബന്ധന ബോട്ടിന്റെ ക്യാപ്റ്റനായ ഇയാൾ മെക്സിക്കൻ ഉൾക്കടലിൽ ജീവൻ കയ്യിൽപിടിച്ച് 8 മണിക്കൂറുകളാണ് തള്ളി നീക്കിയത്.
കഴിഞ്ഞദിവസം വെളുപ്പിന് 3 മണിയോടെയാണ് ഇയാൾ പുറം കടലിൽ പ്രവർത്തന രഹിതമായി കിടന്ന ബോട്ടിന്റെ കേടുപാടുകൾ പരിഹരിക്കാനായി പോകുന്നത്. എന്നാൽ ഉച്ചയായിട്ടും തിരികെ വന്നിട്ടില്ലെന്ന് ബോട്ട് ഉടമസ്ഥൻ റിപ്പോർട്ട് ചെയ്തതോടെയാണ് കോസ്റ്റ് ഗാർഡ് ഇയാളെ തിരഞ്ഞിറങ്ങിയത്. എന്നാൽ മിൽട്ടൺ ചുഴലിക്കാറ്റ് കരയോടടുത്തതോടെ സ്ഥിതിഗതികൾ വഷളായി.
പിന്നാലെ 20 മുതൽ 25 അടി ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുകയും മണിക്കൂറിൽ 75 മീറ്റർ വേഗതയിൽ കാറ്റു വീശുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയിൽ ബോട്ടുമായുള്ള റേഡിയോ ബന്ധം വിച്‌ഛേദിക്കപ്പെട്ടു. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ 8 മണിക്കൂറുകൾക്ക് ശേഷം കരയിൽനിന്നും 30 മൈൽ അകലെ സൈനികർ ഇയാളെ കണ്ടെത്തി. കൂളറിന് പുറത്ത് പറ്റിപ്പിടിച്ചിരുന്ന ക്യാപ്റ്റനെ ഹെലികോപ്റ്ററിൽ നിന്നും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ താഴേക്കിറങ്ങി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
A Coast Guard helicopter crew rescued a man clinging to an ice chest in the Gulf of Mexico after his fishing boat became stranded Wednesday night off the coast of Florida as Hurricane Milton barreled toward the state. https://t.co/6FC54wIFov pic.twitter.com/xYGpJ5Pxfd
— ABC News (@ABC) October 10, 2024















