നവരാത്രി ആശംസകളുമായി സൂപ്പർ താരം ചിരഞ്ജീവി .ധീരതയുടെയും , ദൈവികതയുടെയും വിജയമാണ് വിജയദശമി എന്നാണ് താരം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരിക്കുന്നത് .
‘ ഈ വിജയദശമി ക്രൂരതയ്‌ക്കെതിരായ ധീരതയുടെയും രാക്ഷസതയ്‌ക്കെതിരായ ദൈവികതയുടെയും മനുഷ്യത്വത്തിന്മേൽ മനുഷ്യത്വത്തിന്റെയും സ്വാർത്ഥതയ്‌ക്കെതിരായ നന്മയുടെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തെ പ്രതീകപ്പെടുത്തുന്നു!
ആ ദിവ്യവിജയത്തിന്റെ ചൈതന്യം എല്ലാ പ്രതിബന്ധങ്ങളെയും പരാജയപ്പെടുത്തി നമ്മുടെ ജീവിതത്തിൽ സ്നേഹവും വാത്സല്യവും സന്തോഷവും പകരും ‘ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
അതേസമയം ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രമായ വിശ്വംഭരയുടെ ടീസര്‍ പുറത്ത് വന്നു. ദസറ ആഘോഷങ്ങള്‍ പ്രമാണിച്ചാണ് ടീസര്‍ റിലീസ്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിക്കുന്നത് യു വി ക്രിയേഷന്‍സാണ്.















