തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി നായകനായ ബിഗ് ബജറ്റ് ചിത്രം വിശ്വംഭരയുടെ ടീസർ പുറത്ത്. ദസറ ആഘോഷങ്ങൾ പ്രമാണിച്ചാണ് ടീസർ പുറത്ത് വിട്ടത് . സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്‌ഠയാണ് രചനയും സംവിധാനവും .
വിഷ്വൽ വണ്ടർ, സോഷ്യോ ഫാൻ്റസി ത്രില്ലർ, ആക്ഷൻ അഡ്വഞ്ചർ മൂവി ആയാണ് വിശ്വംഭര ഒരുക്കുന്നത്. വമ്പൻ ദൃശ്യവിസ്മയം എന്ന നിലയിൽ ഏകദേശം 200 കോടി രൂപ മുതൽ മുടക്കിൽ യുവി ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിക്രം, വംശി, പ്രമോദ് എന്നിവരാണ് ചിത്രം അവതരിപ്പിക്കുന്നത്. ജഗദേകവീരുഡു അതിലോകസുന്ദരി, അഞ്ജി എന്നീ ചിത്രങ്ങൾക്ക് ശേഷം ചിരഞ്ജീവിയിൽ നിന്ന് വരുന്ന സോഷ്യൽ ഫാൻ്റസി ചിത്രമാണിത് .
ദുഷ്ട ശക്തിയോട് ഏറ്റു മുട്ടുന്ന ചിരഞ്ജീവിയെ ആണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ദൈവിക ശക്തിയുടെ സൂചനയും ടീസറിൽ കാണാം . ഹനുമാന്‍ ഭഗവാന്റെ പ്രതിമയുടെ മുന്നില്‍ ഭീമാകാരമായ ഗദയുമായി നില്‍ക്കുന്ന രീതിയിലാണ് ടീസര്‍ അവസാനിക്കുന്നത്.















