ഹൈദരാബാദ് രാജീവ്ഗാന്ധി സ്റ്റേഡിയം ഇന്ന് സാക്ഷിയായത് സഞ്ജു സാംസണിന്റെ സംഹാര താണ്ഡവത്തിനായിരുന്നു. തന്നെ ആദ്യ മത്സരത്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയ റിഷാദ് ഹൊസൈനെയാണ് സഞ്ജു ഇന്ന് തല്ലി പരിപ്പെടുത്തത്. ലെഗ് സ്പിന്നറെ തുടർച്ചയായി അഞ്ച് പടുകൂറ്റൻ സിക്സറുകളാണ് പറത്തിയത്. ഓരോവറിൽ 30 റൺസാണ് അടിച്ചുകൂട്ടിയത്.
10-ാം ഓവറിലെ ആദ്യ പന്തിൽ റണ്ണൊന്നും നേടാനായില്ല. രണ്ടാം പന്ത് ബൗളറുടെ തലയ്‌ക്ക് മുകളിലൂടെ ബൗണ്ടറിയിലേക്ക്. മൂന്നാമത്തെ സിക്സ് ലോംഗ് ഓഫിലേക്ക്. നാലാമതും പന്ത് അതിർത്തി വര കടന്ന് സ്ട്രൈറ്റായി തന്നെ. അഞ്ചാം ബോൾ ലോംഗ് ഓണിന് മുകളിലൂടെ ബൗണ്ടറിയിലേക്ക് നില തെറ്റിയ റിഷാദ് ബൗളിംഗ് പൊസിഷൻ മാറ്റിയെങ്കിലും ഫലം ഒന്നു തന്നെയായിരുന്നു. മിഡ് വിക്കറ്റിന് മുകളിലൂടെ മൂളി പറന്ന പന്ത് ബൗണ്ടറി റോപ് കടന്ന് അഞ്ചാം സിക്സായി.
ആദ്യ ഓവറിൽ 22 -കാരൻ 16 റൺസ്മാത്രമാണ് വഴങ്ങിയത് രണ്ടാം ഓവർ പൂർത്തിയാകുമ്പോൾ 46 റൺസായി. പിന്നീട് റിഷാദിന് ബംഗ്ലാദേശ് ക്യാപ്റ്റൻ പന്ത് നൽകിയുമില്ല. 12-ാമത്തെ ഓവറിലാണ് മുസ്താഫിസൂറിനെ ബൗണ്ടറി കടത്ത് സഞ്ജു കന്നി സെഞ്ചുറി തികയ്‌ക്കുന്നത്.
𝘿𝙊 𝙉𝙊𝙏 𝙈𝙄𝙎𝙎!
6,6,6,6,6: Rampaging Sanju Samson smashes fives sixes in an over! 💥
WATCH 🎥🔽 #TeamIndia | #INDvBAN | @IDFCFIRSTBank https://t.co/gBzJmdRB50
— BCCI (@BCCI) October 12, 2024
#SanjuSamson Hit 5 Sixes On Birthday Of Rinku Singh Who Did It First… Perfect Tribute… pic.twitter.com/CZepl9BQ3U
— Babu Bhaiya (@Shahrcasm) October 12, 2024