രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചു. L360എന്നു താത്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് നിർമാതാവ് എം.രഞ്ജിത്ത് പറഞ്ഞു.ചിത്രത്തിലെ അതിനിർണായകമായ ചില രംഗങ്ങളാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്. മൂന്നു ദിവസത്തെ ചിത്രീകരണത്തിനു ശേഷം പാലക്കാട് വാളയാറിലേക്കാണ് യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നത്. ഒരാഴ്ചയോളമാണ് ഇവിടുത്തെ ചിത്രീകരണം.
കമ്പം തേനി ഭാഗത്തത്തെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാകും പ്രധാന ലൊക്കേഷനായ തൊടുപുഴയിലെത്തുക. റാന്നിയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. 25 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാകും.ക്ലൈമാക്സ് ഉൾപ്പെടെയുള്ള നിർണ്ണായകമായ രംഗങ്ങളാണ് ഈ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഫാമിലി ആക്ഷൻ ഡ്രാമ ജോണറിലുള്ള ചിത്രം ഒരുക്കുന്നത്.
സമീപകാല മോഹൻലാൽ സിനിമകളിലെ ഏറ്റം മികച്ച ആക്ഷൻ ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രം.ശോഭനയാണ് നായിക കഥാപാത്രമാകുന്നത്.ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു. ബിനു പപ്പു,നന്ദു, ഇർഷാദ്, അർഷാ ബൈജു, തോമസ് മാത്യു, പ്രകാശ് വർമ്മ, കൃഷ്ണ പ്രഭ. അരവിന്ദ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
കെ.ആർ. സുനിലിന്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
ഛായാഗ്രഹണം. ഷാജികുമാർ,എഡിറ്റിംഗ് -നിഷാദ് യൂസഫ്.കലാ സംവിധാനം – ഗോകുൽ ദാസ്.















