കോഴിക്കോട്: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിയെ 2-1 ന് തോൽപ്പിച്ച് കാലിക്കറ്റ് എഫ്‌സി ഒന്നാം സ്ഥാനത്ത് എത്തി. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഹെയ്‌ത്തിക്കാരൻ ബെൽഫോർട്ടാണ് കാലിക്കറ്റിനായി രണ്ടു ഗോളുകളും നേടിയത്.

മലപ്പുറത്തിനായി പെഡ്രോ മാൻസി പെനാൽട്ടി സ്‌പോട്ടിൽ നിന്ന് സ്‌കോർ ചെയ്തു. ഏഴ് കളികളിൽ 13 പോയന്റുമായാണ് കാലിക്കറ്റ് എഫ്‌സി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഏഴ് കളികളിൽ ആറ് പോയന്റുള്ള മലപ്പുറം അഞ്ചാമതാണ്.















