വിജയദശമി ദിനത്തിൽ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഹരിശ്രീ കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക് നന്മയും വിജയവും നേരുന്നുവെന്ന് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
‘ഓം ഹരിശ്രീ ശ്രീ ഗണപതയേ നമഃ, അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ‘ എന്നെഴുതിയ ചിത്രവും പങ്കവച്ചിട്ടുണ്ട്. ഈ മന്ത്രം നാവിൽ സ്വർണം കൊണ്ടെഴുതി നെല്ലിലോ അരിയിലോ മന്ത്രം ഉറക്കെ ഉരുവിട്ട് എഴുതിയാണ് അറിവിന്റെ ലോകത്തക്ക് കുരുന്നുകൾ പ്രവേശിക്കുന്നത്. ‘ഹരി’ എന്നത് പരമാത്വിനെ പ്രതിനിധീകരിക്കുന്നു, ‘ശ്രീ’ എന്നത് പരാശക്തി അല്ലെങ്കിൽ ഐശ്വര്യ ദേവതയെ പ്രതിനിധീകരിക്കുന്നു. ’ഗണപതി’ എന്നത് പ്രപഞ്ചത്തിന്റെ ആത്മാവിനെയും ‘ഓം’ എന്നത് പരാശക്തിയിൽ നിന്ന് ഉത്ഭവിക്കുന്ന പ്രണവ മന്ത്രത്തെ സൂചിപ്പിക്കുന്നു.
കുട്ടികളുടെ നാവിൽ തേനിൽ മുക്കിയ സ്വർണം കൊണ്ട് ഹരിശ്രീ എന്ന് എഴുതുന്നത് കൊണ്ട് കുട്ടി പറയുന്നതെന്തും ‘സ്വർണം പോലെ വിലമതിക്കട്ടെ’ എന്നാണ് അർത്ഥമാക്കുന്നത്. ചൂണ്ടുവിരൽ നമ്മുടെ അഹംബോധത്തെ പ്രതിനിധീകരിക്കുന്നു. ആ ചൂണ്ടുവിരൽ പിടിച്ചാണ് ഗുരു കുട്ടിയെ തന്റെ ആദ്യ അക്ഷരങ്ങൾ എഴുതാൻ പഠിപ്പിക്കുന്നതും അവനെ അറിവിന്റെ ലോകത്തേക്ക് പരിചയപ്പെടുത്തുന്നതും.