സ്വർണത്തുമ്പുളള നാരായം കൊണ്ട് നാവിൽ ഹരിശ്രീ കുറിച്ച് അക്ഷരദീക്ഷ; കേസരിയിലെ വിദ്യാരംഭ ചടങ്ങിൽ അക്ഷരമധുരം നുകർന്ന് കുരുന്നുകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സ്വർണത്തുമ്പുളള നാരായം കൊണ്ട് നാവിൽ ഹരിശ്രീ കുറിച്ച് അക്ഷരദീക്ഷ; കേസരിയിലെ വിദ്യാരംഭ ചടങ്ങിൽ അക്ഷരമധുരം നുകർന്ന് കുരുന്നുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 09:57 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കേസരി വാരികയുടെ ആഭിമുഖ്യത്തിൽ നടന്ന അക്ഷരദീക്ഷ ചടങ്ങിൽ വിദ്യാരംഭം കുറിച്ച് കുരുന്നുകൾ. കോഴിക്കോട് ചാലപ്പുറത്തുള്ള കേസരി ആസ്ഥാനത്തെ സരസ്വതി മണ്ഡപത്തിന് മുന്നിലാണ് കുരുന്നുകൾ ആചാര്യൻമാരിൽ നിന്ന് അക്ഷരദീക്ഷ സ്വീകരിച്ചത്. പരമ്പരാഗത രീതിയിൽ സ്വർണത്തുമ്പുളള നാരായം കൊണ്ട് തേനും വയമ്പും ചാലിച്ച് നാവിൽ ഹരിശ്രീ കുറിച്ച ശേഷമായിരുന്നു കുരുന്നുകളെ അരിയിൽ അക്ഷരം എഴുതിച്ചത്.

ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ നന്ദകുമാർ, സീമാജാഗരൺ മഞ്ച് ദേശീയ സംരക്ഷക് എ ഗോപാലകൃഷ്ണൻ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഫിലോസഫി വിഭാഗം മുൻ മേധാവിയും പ്രഭാഷകയുമായ ഡോ. വി സുജാത, ഗ്രന്ഥകാരനും സാഹിത്യനിരൂപകനുമായ ഡോ. എ.എം ഉണ്ണികൃഷ്ണൻ, അഭിനേത്രിയും സാംസ്‌കാരിക പ്രവർത്തകയുമായ വിധുബാല തുടങ്ങിയവരാണ് കുരുന്നുകൾക്ക് അക്ഷരദീക്ഷ പകർന്നു നൽകിയത്.

ആർഷ സംസ്‌കാരത്തിൽ ആയൂർവേദ വിധിപ്രകാരം അനുഷ്ഠിക്കുന്ന കാര്യങ്ങൾ പാലിച്ചാണ് കേസരിയിൽ അക്ഷരദീക്ഷ ചടങ്ങുകൾ നടക്കുന്നതെന്ന് കേസരി പത്രാധിപർ കൂടിയായ ഡോ. എൻ.ആർ മധു ഓർമ്മിപ്പിച്ചു. സ്വർണത്തുമ്പ് ഘടിപ്പിച്ച നാരായത്തിന്റെ അടിയിൽ സരസ്വതി ദേവി കുടികൊളളുന്നുവെന്നാണ് വിശ്വാസം. തേനും വയമ്പും ഉപയോഗിക്കുന്നത് തലച്ചോറിലെ കോശങ്ങളെ ഉദ്‌ബോധിപ്പിക്കും. അത് പൂർണമായി പാലിച്ച് നാവിൽ നാരായം കൊണ്ട് എഴുതിച്ച ശേഷമാണ് അരിയിൽ അക്ഷരദീക്ഷ പകർന്നുകൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രകലയിലും നൃത്തത്തിലും വിദ്യാരംഭം കുറിക്കാനുളള അവസരവും കേസരിയിൽ ഒരുക്കിയിരുന്നു. ആർട്ടിസ്റ്റ് മദനൻ, രാജഗോപാൽ ഇരുവള്ളൂർ എന്നിവർ ചിത്രകലാ വിദ്യാരംഭത്തിനും, ഗായത്രി മധുസൂദൻ നൃത്തവിദ്യാരംഭത്തിനും ആചാര്യരായി. രാവിലെ പൂജയ്‌ക്കും ശേഷം ആരതിക്കും ശേഷമാണ് അക്ഷരദീക്ഷ ചടങ്ങുകൾ തുടങ്ങിയത്. അക്ഷരദീക്ഷ സ്വീകരിക്കുന്ന കുരുന്നുകൾക്ക് സരസ്വതിദേവിയുടെ ചിത്രമാണ് പ്രസാദമായി നൽകിയത്.

മൂന്നാം തീയതി മുതൽ കേസരിയിൽ നടന്നുവന്ന കേസരി നവരാത്രി സർഗ്ഗോത്സവത്തിന് കൂടിയാണ് വിജയദശമി ദിനത്തിൽ പരിസമാപ്തിയാകുക.

Tags: Kesari WeeklyNavarathri 2024Kesari Aksharadeeksha2024അക്ഷരദീക്ഷ കേസരിസ്വർണത്തുമ്പുളള നാരായം
ShareTweetSendShare

More News from this section

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies