മുംബൈ: മഹാരാഷ്‌ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം. ഇന്നലെ രാത്രി മുംബൈയിലെ ബാന്ദ്ര ഈസ്റ്റിലുള്ള മകൻ സീഷൻ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വച്ചാണ് എൻസിപി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
മൂന്ന് പേരാണ് എൻസിപി നേതാവിന് നേരെ വെടിയുതിർത്തതെന്ന് പൊലീസ് കണ്ടെത്തി. രണ്ട പ്രതികളെ അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശിൽ നിന്നുള്ള ധരംരാജ് കശ്യപ് (19) എന്നിവരാണ് പിടിയിലായത്. മൂന്നാമൻ ഉത്തർപ്രദേശ് സ്വദേശി ശിവ് കുമാർ ഗൗതമും ഇതിന്റെ ഇടനിലക്കാരാണെന്ന് സംശയിക്കുന്ന നാലാമത്തെയാളും ഒളിവിലാണ്.
രാത്രി വെടിയുതിർത്തത് 6 തവണ; 3 ബുള്ളറ്റുകൾ ശരീരം തുളച്ചു; ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘം നടന്ന സംഭവത്തിൽ പ്രതികൾ 6 തവണ എൻസിപി നേതാവിന് നേരെ വെടിയുതിർത്തതായി മുംബൈ ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു. 3 ബുള്ളറ്റുകളാണ് ബാബാ സിദ്ദിഖിന്റെ ശരിരം തുളച്ചുകയറിയത്. വെടിവയ്പ്പ് നടന്ന് മണിക്കൂറുകൾക്ക് ശേഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുപ്രസിദ്ധ ബിഷ്ണോയ് സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഷിബു ലോങ്കറിന്റെ ഫേസ്ബുക്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഈ പോസ്റ്റിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ബിഷ്‌ണോയ് സംഘത്തിന്റെ കൂട്ടാളിയായ ശുഭം രാമേശ്വർ ലോങ്കർ ആയിരിക്കാം ഇതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്.
പ്രതികൾ മാസങ്ങളായി സിദ്ദിഖിനെ നിരീക്ഷിച്ചു വരികയും അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും നിരീക്ഷണം നടത്തുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് ആയുധങ്ങൾ എത്തിച്ചിരുന്നതായും കണ്ടെത്തി.അറസ്റ്റിലായ രണ്ട് പ്രതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാ