ഗ്വാളിയോർ ; ഹിന്ദു കുടുംബം ശ്രീമദ് ഭഗവത് കഥ സംഘടിപ്പിക്കുന്നത് വളരെ സാധാരണമാണ് . എന്നാൽ ഗ്വാളിയോറിൽ ശ്രീമദ് ഭഗവത് കഥ യജ്ഞം സംഘടിപ്പിച്ചത് മുസ്ലീം കുടുംബമാണ് . ഒക്ടോബർ 3 മുതൽ ഒക്ടോബർ 11 വരെയാണ് ഫിറോഖ് ഖാനും കുടുംബവും ശ്രീമദ് ഭഗവത് കഥ പരിപാടി സംഘടിപ്പിച്ചത് .
ബിതർവാർ മുനിസിപ്പൽ കൗൺസിലിലെ വാർഡ് നമ്പർ 15 ൽ താമസിക്കുന്ന ഫിറോഖ് ഖാൻ സ്വപ്നത്തിൽ ഹനുമാൻ സ്വാമിയെ കണ്ടതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനമെടുത്തത് . പ്രശസ്ത കഥാകൃത്തും, പണ്ഡിതനുമായ ഡോ. ശ്യാം സുന്ദർ പരാശര ശാസ്ത്രിയാണ് പാരായണം ചെയ്യാൻ എത്തിയത് .
തന്റെ കുടുംബവും സമീപത്തെ ഹിന്ദുക്കളും തന്നെ പിന്തുണയ്‌ക്കുന്നുണ്ടെന്ന് ഫിറോഖ് പറഞ്ഞു. പരിപാടിയുടെ അവസാനദിനം ആഹാരവും ഒരുക്കിയിരുന്നു.ഖാൻ മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളാണെങ്കിലും, അദ്ദേഹത്തിനും കുടുംബത്തിനും ഹിന്ദു മതത്തിൽ തികഞ്ഞ വിശ്വാസമുണ്ട്. ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താലാണ് കഴിഞ്ഞ വർഷം നല്ല വിളവ് ലഭിച്ചതെന്നും കർഷകനായ ഫിറോഖ് വിശ്വസിക്കുന്നു.
രാവിലെയും വൈകുന്നേരവും ഹനുമാൻ ക്ഷേത്രത്തിൽ നിത്യേന ആരാധനയ്‌ക്കായി അദ്ദേഹത്തിന്റെ കുടുംബം എത്താറുമുണ്ട്.