സൂറത്ത്: ഇന്ത്യ കണ്ട മഹാനായ വ്യവസായിയും മനുഷ്യ സ്നേഹിയുമായ രത്തരം ടാറ്റായുടെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അതിനിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു ട്രൈബ്യൂട്ട് വീഡിയോ ആണ് ആളുകളുടെ മനം കവർന്നത്. വജ്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച രത്തൻ ടാറ്റയുടെ ഛായാചിത്രമാണ് ആളുകളെ അതിശയിപ്പിച്ചത്.
സൂറത്തിലെ ഒരു രത്നവ്യാപാരിയാണ് 11,000 വജ്രങ്ങൾ ഉപയോഗിച്ച് ഈ അതിമനോഹരമായ ഛായാചിത്രം നിർമ്മിച്ചത്. പല വർണങ്ങളിൽ മിന്നിത്തിളങ്ങുന്ന ചെറുതും വലുതുമായ വജ്രങ്ങളാണ് ചിത്രത്തിൽ പതിച്ചിരിക്കുന്നത്. സമൂഹത്തിന്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ഒരു മനുഷ്യനോടുള്ള ഉചിതമായ ആദരവാണിതെന്ന് പലരും പ്രതികരിച്ചു.
ഇൻസ്റ്റന്റ്ബോളിവുഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏകദേശം അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. വജ്രത്തേക്കാൾ വിലമതിക്കുന്ന കലാസൃഷ്ടിയാണിതെന്ന് ഒരാൾ പ്രതികരിച്ചു. പലരും ഈ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനവുമായെത്തി. തന്റെ വിനയവും കാഴ്ചപ്പാടും കൊണ്ട് തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ് രത്തൻ ടാറ്റയെന്ന് മറ്റൊരാൾ പറഞ്ഞു
View this post on Instagram