“ഔസേപ്പച്ചന് RSS വേദിയിൽ എന്താ കാര്യം?? എന്ന് ചിലർ ചിന്തിച്ചുകാണും"; തൃശൂരിൽ വിജയദശമി സാംഘിക്കിൽ അദ്ധ്യക്ഷത വഹിച്ച് ഔസേപ്പച്ചൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഔസേപ്പച്ചന് RSS വേദിയിൽ എന്താ കാര്യം?? എന്ന് ചിലർ ചിന്തിച്ചുകാണും”; തൃശൂരിൽ വിജയദശമി സാംഘിക്കിൽ അദ്ധ്യക്ഷത വഹിച്ച് ഔസേപ്പച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 06:55 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: മനുഷ്യരുടെ നന്മയ്‌ക്കായി ജീവിതം അർപ്പിച്ച് സേവിക്കുന്ന സംഘപ്രവർത്തകരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. നാട് നന്നാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന, വ്യക്തിപരമായ സ്വാർത്ഥതയ്‌ക്ക് ഇടം നൽകാതെ സമൂഹത്തെ സേവിക്കുന്ന സംഘത്തിന് പ്രണാമം അർപ്പിക്കുന്നുവെന്നും ഔസേപ്പച്ചൻ പറഞ്ഞു. പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയെന്നും അദ്ദേഹം അറിയിച്ചു.

രാഷ്‌ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിച്ചതിന് പിന്നാലെ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് ഔസേപ്പച്ചനായിരുന്നു.

ഈ വിജയദശമി നാളിൽ, 100-ാം വാർഷികത്തിന്റെ പടിവാതിൽക്കലിൽ എത്തിനിൽക്കുന്ന ഈ വേളയിൽ ആർഎസ്എസിന്റെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദി.. സംഗീതം ഒഴികെ മറ്റൊരു കാര്യങ്ങളും പൊതുവെ ശ്രദ്ധിക്കാത്ത വ്യക്തിയാണ് ഞാൻ.. സം​ഗീതമെന്ന കടലിൽ നിന്ന് ഒരു തുള്ളിയെടുക്കാൻ ഒരായുസ് മതിയാകാതെ വരും. ആ ഓട്ടത്തിൽ മറ്റൊന്നും ശ്രദ്ധിക്കാറില്ല. അപ്പോഴാണ് ഗോപാലകൃഷ്ണൻ സർ നേരിട്ട് വന്ന് വിളിച്ചത്. സംഘത്തെക്കുറിച്ച് പരിചയപ്പെടുത്തി നൽകി ചടങ്ങിലേക്ക് ക്ഷണിച്ചത്.

മനുഷ്യരുടെ നന്മക്കായി മാത്രം, ഒരു നാട് നന്നാക്കാൻ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന, വ്യക്തിപരമായ സ്വാർത്ഥതയ്‌ക്ക് ഇടം നൽകാതെ സേവനമനുഷ്ഠിക്കുന്ന ഈ സംഘത്തിന് പ്രണാമം. ജീവിതം പോലും അർപ്പിച്ച് പ്രവർത്തിക്കുന്നവരാണ് സംഘത്തിലുള്ളത്. ലൗകികമായ എല്ലാ സുഖങ്ങളും സൗകര്യങ്ങളും ഉപേക്ഷിച്ച്, വിവാഹജീവിതം പോലും പലരും വേണ്ടെന്ന് വച്ച്, മനുഷ്യരുടെ നന്മയ്‌ക്ക് പ്രവർത്തിക്കുന്നവരാണ് സംഘ പ്രവർത്തകർ. അവർക്ക് പ്രണാമം. ഇവരെ വിശുദ്ധൻമാർ എന്നാണ് വിളിക്കേണ്ടത്. ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള അർഹത പോലും എനിക്കുണ്ടെന്ന് തോന്നുന്നില്ല.

ഈ ലോകം മുഴുവൻ നന്നാക്കാൻ കഴിയില്ല.. ആദ്യം സ്വയം നന്നാവുക, കുടുംബം നന്നാക്കുക, നാട് നന്നാക്കുക.. ആ ഉദ്യമത്തിനായി ജീവിതം അർപ്പിച്ചവരാണ് സംഘപ്രവർത്തകർ. ഭാരതത്തിലെ എല്ലാവരുടെയും നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവർ.

ഔസേപ്പച്ചൻ എന്താ ഇവിടെ.. എന്ന് ചിലർ കരുതിയിട്ടുണ്ടാകും. സംഘമെന്നത് സങ്കുചിതമായി ചിന്തിക്കുന്നവരല്ല, വിശാലമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ടാണ് ഇന്ന് ഞാനിവിടെ നിൽക്കുന്നത്. പലരും അത് കയ്യടിച്ച് സ്വീകരിച്ചു. – ഔസേപ്പച്ചൻ പറഞ്ഞു.

Tags: RSSOuseppachanVIJAYADASHAMI
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies