ലൂക്ക, കുറുപ്പ്, സാറാസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച നിമിഷ് രവിയും നടി അഹാന കൃഷ്ണയും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് സുപരിചിതമാണ്. അടുത്തിടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹത്തിന് നിമിഷും അഹാനയും ഒന്നിച്ച് നിൽക്കുന്ന ചിത്രം വൈറലാവുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ അഹാനയുടെ ആരാധകർ നിമിഷ് രവിയുടെ പോസ്റ്റുകൾ ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കാറുള്ളതും. കാരണം ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വിലയിരുത്തലിലാണ് ആരാധകർ. ഇപ്പോൾ അഹാനയുടെ പിറന്നാളിനോടനുബന്ധിച്ച് നിമിഷ് പങ്കുവച്ച പോസ്റ്റ് ആരാധകരുടെ ഊഹാപോഹങ്ങൾക്ക് ആക്കംകൂട്ടുകയാണ്.
View this post on Instagram
എന്റെ പങ്കാളിക്ക്/അടുത്ത സുഹൃത്തിന്/ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിക്ക് പിറന്നാളാശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് നിമിഷ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഐസ്ലൻഡ് യാത്രക്കിടെ ഇരുവരും നോർത്തേൺ ലൈറ്റ്സ് കണ്ടാസ്വദിക്കുന്ന ചിത്രവും നിമിഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. Thankyou Cutie എന്നാണ് ഈ പോസ്റ്റിന് അഹാന കമന്റ് നൽകിയിരിക്കുന്നത്. എന്നാൽ അഹാനയുടെ ആരാധകരാകട്ടെ വീണ്ടും ‘പ്രണയം’ ചർച്ചയാക്കുകയാണ്. ഇവർ റിലേഷൻഷിപ്പിലാണെന്ന് കോമൺസെൻസുള്ളവർക്ക് മനസിലാകുമെന്നും ഒടുവിൽ ഇപ്പോൾ നിമിഷ് രവി അക്കാര്യം പറയാതെ പറഞ്ഞുവെന്നും കമന്റുകളുണ്ട്. നിങ്ങൾ തമ്മിൽ ലവ് ആണല്ലേ എന്ന കമന്റാണ് ഏറ്റവുമധികം രേഖപ്പെടുത്തിയിരിക്കുന്നത്.















