പട്ന ; ഹിന്ദുക്കളെ ഒന്നിപ്പിക്കാനായി സ്വാഭിമാൻ യാത്രയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഈ മാസം 18 ന് ഭഗൽപൂരിൽ നിന്ന് ആരംഭിച്ച് 22 ന് കിഷൻഗഞ്ചിൽ യാത്ര അവസാനിക്കും.
സനാതനധർമ്മ വിശ്വാസികൾ ഒത്തൊരുമിക്കേണ്ട സമയമാണിതെന്നും , വിഘടിച്ചു നിൽക്കുന്നത് അപകടകരായി മാറുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു .സംഘടിത ഹിന്ദുക്കൾ മാത്രമേ ശക്തരായ ഹിന്ദുക്കളാകൂ എന്ന സന്ദേശം ഹിന്ദുക്കൾക്ക് നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. പക്ഷേ, നമ്മൾ പറയുന്ന കാര്യങ്ങളും അതിന്റെ പിന്നിലെ പ്രത്യാഘാതങ്ങളും മനസ്സിലാക്കാൻ ചിലർ ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്.ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ ഭാവിയിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ഇന്ത്യയിലെ ഹിന്ദുക്കൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചിലർ ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുകയാണ് . വിഭജിച്ചാൽ വെട്ടിമുറിക്കപ്പെടും,എന്നതാണ് അടിസ്ഥാന തത്വമെന്നും അദ്ദേഹം പറഞ്ഞു.