എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ലോറൻസ് ബിഷ്ണോയ് ഗ്യാങ്. അതീവ സുരക്ഷ മറികടന്നാണ് മുൻ മന്ത്രിയെ കൊലപ്പെടുത്തിയത്. മുംബൈയിലെ ഓഫീസിന് മുന്നിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയ അന്വേഷണ ഏജൻസിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ലോറൻസ് ബിഷ്ണോയ് ഗ്യാങിന്റെ അല്ലെങ്കിൽ ലോറൻസിന്റെ പ്രധാന ലക്ഷ്യം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ആണ്. കുപ്രസിദ്ധ നേതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അവർ ഇക്കാര്യം മനസിലാക്കിയത്. ഹിറ്റ് ലിസ്റ്റിലെ പ്രധാന ടാർഗറ്റ് സൽമാനാണ്.
പട്ടികയിലുണ്ടായിരുന്നവരെ ഇതിനകം അവർ കൊലപ്പെടുത്തിയട്ടുണ്ട്. ചിലർ ഇപ്പോഴും റഡാറിലാണ്. 1998 കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന് സൽമാന്റെ ജീവനെടുത്ത് പകരം വീട്ടുന്നതിന് കാത്തിരിക്കുകയാണ് ലോറൻസ് ഗ്യാങ്. ദൈവമായി കാണുന്ന കൃഷ്ണ മൃഗത്തെ കൊലപ്പെടുത്തിയത് ക്രൂരകൃത്യമായി കരുതുന്നവരാണ് ബിഷ്ണോയ് സമുദായം. ഏപ്രിലിൽ സൽമാന്റെ വീടിന് നേരെ സംഘം വെടിയുതിർത്തിരുന്നു. ഇത് താരത്തെ പേടിപ്പിക്കാനായിരുന്നു.
ബാബ സിദ്ദിഖിന്റെ കൊലയിലേക്ക് നയിച്ചത് സൽമാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ്. കൂടാതെ സൽമാന്റെ വസതിയിലെ വെടിവയ്പ്പിൽ പിടികൂടിയ ഒരാൾ പൊലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തിരുന്നു. ഇത് ഗ്യാങിന്റെ പക ഇരട്ടിയാക്കി. ദാവൂദിനോടുള്ള അടുപ്പവും ലോറൻസ് ബിഷ്ണോയ് ഗ്യാങിന്റെ പകയ്‌ക്ക് കാരണമാണ്.
ഗായകൻ സിദ്ധുമൂസേ വാലയുടെ മാനജേരാണ് ഇവരുടെ അടുത്ത ടാർഗറ്റ്. വിക്കി മിദ്ദുഖേര കൊലപാതകത്തിൽ ഷങ്കൻപ്രീത് സിംഗിനുള്ള പങ്കാണ് ഇതിന് കാരണം. ബിഷ്ണോയ് സഹോദരനായി കരുതിയിരുന്ന വിക്കിയെ കൊലപ്പെടുത്തിയ ചില ഗ്യങ്സ്റ്റാറുകളും ബിറ്റ് ലിസ്റ്റിലുണ്ടെന്നാണ് എൻ.ഐ.എ വെളിപ്പെടുത്തുന്നത്. 11 സംസ്ഥാനങ്ങളിലായി 700 ലധികം ഷൂട്ടർമാർ ബിഷ്ണോയ് ഗ്യാങിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.