ഒരേസമയം നിങ്ങളുടെ ശ്രദ്ധയും സ്വഭാവവും അളക്കുന്ന ചിത്രമാണിത്. സൂക്ഷിച്ചുനോക്കണ്ട ഉണ്ണീ, മനുഷ്യന്റെ കാലാണോ, അതോ സ്രാവിന്റെ തലയാണോ? ഒറ്റനോട്ടത്തിൽ മനസിൽ പതിഞ്ഞതെന്താണെന്ന് പറഞ്ഞോളു. നിങ്ങൾ പറയുന്ന ഉത്തരം നിങ്ങളുടെ സ്വഭാവ സവിശേഷത എന്താണെന്ന് കൂടി തിരിച്ചറിയാൻ സഹായിക്കും.
സ്രാവിന്റെ തലയായി തോന്നിയാൽ

ഒറ്റനോട്ടത്തിൽ ചിലർക്കിത് സ്രാവിന്റെ തലയായി തോന്നാം. എങ്കിൽ നിങ്ങൾ വളരെ ചിന്താശേഷിയുള്ളവരായിരിക്കാം. മന:ശാസ്ത്രമനുസരിച്ച്, ജീവിതത്തിൽ നിങ്ങൾ വലിയ ലക്ഷ്യങ്ങൾ നേടാൻ ആഗ്രഹിക്കുന്നുവെന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇത്തരക്കാർ പൊതുവെ ശാഠ്യക്കാരായിരിക്കും. എന്തെങ്കിലും ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാൻ മറ്റുള്ളവർക്ക് ആകില്ല. സ്വന്തം കാഴ്ചപ്പാടിൽ ഉറച്ചുനിൽക്കും. എന്നാൽ ഇത് മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങളിലേക്കും നയിച്ചേക്കാം. ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇത്തരക്കാർ പെട്ടന്ന് നിരാശരാകും. കൂടാതെ ഇവർ മറ്റുള്ളവരോട് വളരെയധികം ദയയുള്ളവരായിക്കും
ആദ്യം കണ്ടത് മനുഷ്യന്റെ കാലാണെങ്കിൽ

നിങ്ങൾ ചിത്രത്തിൽ ആദ്യം കണ്ടത് ഒരു മനുഷ്യന്റെ കാലാണെങ്കിൽ അതിനർത്ഥം ജീവിതത്തിൽ പ്രതിരോധശേഷിയുള്ളവരാണെന്നാണ്. എന്ത് വെല്ലുവിളകൾ വന്നാലും നിങ്ങളത് മറികടക്കും. എല്ലാ പ്രശ്‍നങ്ങളും പുഞ്ചിരിയോടെ കൈകാര്യം ചെയ്യുകയും ആളുകളെ അമ്പരപ്പിക്കുകയും ചെയ്യും. എല്ലാവരോടും സൗഹൃദപരമായി ഇടപെടും. വിഷമകരമായ സാഹചര്യങ്ങളും ഇത്തരക്കാർ വളരെ വിവേകത്തോടെ കൈകാര്യം ചെയ്യും. മറ്റുള്ളവർ നിങ്ങളുമായി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടും.















