ഇതിനാണ് ഞാൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഇവിടെ വന്നത്; എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ എത്തിയത് കരുതിക്കൂട്ടി കുത്തുവാക്കുകളുമായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതിനാണ് ഞാൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഇവിടെ വന്നത്; എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ എത്തിയത് കരുതിക്കൂട്ടി കുത്തുവാക്കുകളുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 10:23 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ; എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ മനപ്പൂർവ്വം എത്തിയതാണെന്ന് വ്യക്തം. പരിപാടിയിൽ പിപി ദിവ്യ നടത്തിയ പ്രസംഗം തന്നെയാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സ്ഥലം മാറി പോകുന്നതിന് മുൻപ് പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ നന്ദി പറയാനാണ് താൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഇവിടെ വന്നതെന്ന് ആയിരുന്നു ദിവ്യയുടെ വാക്കുകൾ.

ഇത് പറയുമ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖഭാവത്തിൽ നിന്നും കരുതിക്കൂട്ടിയാണ് വാക്കുകളെന്ന് കൃത്യമായി വായിച്ചെടുക്കാമായിരുന്നു. പിപി ദിവ്യ സംസാരിച്ചു തുടങ്ങിയപ്പോൾ നവീൻ ബാബു സാധാരണപോലെയാണ് പെരുമാറിയത്. എന്നാൽ വ്യക്തിപരമായി അവഹേളിച്ചതോടെ എഡിഎമ്മിന്റെ മുഖത്ത് മാനസീകപ്രയാസം കാണാമായിരുന്നു.

മുൻ എഡിഎം ഉണ്ടായിരുന്ന സമയത്ത് നിരവധി തവണ വിളിക്കുകയും പറയുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇദ്ദേഹം വന്നപ്പോൾ അങ്ങനെയുളള സാഹചര്യം ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ ഞാൻ ഒരു തവണ അദ്ദേഹത്തെ വിളിച്ചിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ വിളിച്ച വിവരം പിപി ദിവ്യ പറഞ്ഞത്. നിങ്ങൾ ആ സൈറ്റ് ഒന്നു പോയി നോക്കണം എന്ന് പറഞ്ഞു. ഒരു തവണ വിളിച്ചു, രണ്ട് തവണ വിളിച്ചു, ഒരു ദിവസം പറഞ്ഞു സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന്.

ആ സംരംഭകൻ പല തവണ എന്റെ മുറിയിൽ വന്നു തീരുമാനം ഒന്നും ആയില്ലല്ലോ പ്രസിഡന്റേ എന്ന് പറഞ്ഞു. അപ്പോൾ എഡിഎമ്മിനെ വീണ്ടും വിളിച്ചു. അപ്പോൾ പറഞ്ഞു അതിൽ ചെറിയ പ്രശ്‌നമുണ്ട് വളവും തിരിവും ഒക്കെയുളളതുകൊണ്ട് എൻഒസി കൊടുക്കാൻ കുറച്ച് പ്രശ്‌നമാണെന്ന്. ഒടുവിൽ എഡിഎം ഇവിടെ നിന്ന് പോകുന്നതുകൊണ്ട് എൻഒസി കിട്ടിയെന്ന് ആ സംരംഭകൻ പറഞ്ഞു. അത് ഏതായാലും നന്നായി. ആ എൻഒസി എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എൻഒസി കൊടുത്തതിന് അദ്ദേഹത്തിന് നന്ദി പറയാനാണ് ഞാൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഇവിടെ വന്നത്. ജീവിതത്തിൽ സത്യസന്ധത നമ്മൾ എപ്പോഴും പാലിക്കണമെന്ന് ഉൾപ്പെടെയായിരുന്നു പിപി ദിവ്യയുടെ വാക്കുകൾ.

കാസർകോഡ് ആയിരുന്നു നവീൻ ബാബു ജോലി ചെയ്തിരുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം സ്ഥലം മാറി പോകേണ്ടതായിരുന്നു. പക്ഷെ വൈകിയതിനാൽ കണ്ണൂരിൽ തുടരുകയായിരുന്നു. ഒടുവിൽ സ്വദേശമായ പത്തനംതിട്ടയിലേക്ക് പോസ്റ്റിംഗ് കിട്ടി മടങ്ങാനിരിക്കെ നടത്തിയ യാത്രയയയപ്പ് യോഗത്തിലായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധിക്ഷേപം നേരിടേണ്ടി വന്നത്.

Tags: CPIM PoliticsസിപിഎംPolitical newsPP DivyaKannur District Panchayat presidentപിപി ദിവ്യകണ്ണൂർ ജില്ലാ പഞ്ചായത്ത്എഡിഎം നവീൻ ബാബു
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies