40 ലക്ഷം പോയെന്ന് ബാങ്ക് മാനേജർ ; ഞാൻ 36 ലക്ഷമേ എടുത്തിട്ടുള്ളൂവെന്ന് മോഷ്ടാവ് : 4 ലക്ഷം എവിടെയെന്നറിയാതെ പോലീസ്
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

40 ലക്ഷം പോയെന്ന് ബാങ്ക് മാനേജർ ; ഞാൻ 36 ലക്ഷമേ എടുത്തിട്ടുള്ളൂവെന്ന് മോഷ്ടാവ് : 4 ലക്ഷം എവിടെയെന്നറിയാതെ പോലീസ്

Janam Web Desk by Janam Web Desk
Oct 15, 2024, 12:45 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഉത്തർപ്രദേശിലെ ഷാംലിയിലുള്ള ആക്‌സിസ് ബാങ്കിൽ നിന്ന് 40 ലക്ഷം രൂപ കവർച്ച നടത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. എഫ്ഐആറിൽ 40 ലക്ഷം രൂപയുടെ കവർച്ച നടന്നതായി ബാങ്ക് മാനേജർ പറഞ്ഞെങ്കിലും 36 ലക്ഷം രൂപ മാത്രമാണ് താൻ കൊള്ളയടിച്ചതെന്നാണ് മോഷ്ടാവ് ചോദ്യം ചെയ്യലിൽ പറഞ്ഞത് .

പോലീസ് ചോദ്യം ചെയ്യലിൽ 36 ലക്ഷം രൂപയുടെ കണക്കും ഇയാൾ വെളിപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിൽ ബാങ്ക് മാനേജരുടെ മൊഴിയനുസരിച്ച് നഷ്ടപ്പെട്ട നാല് ലക്ഷം രൂപയ്‌ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഒക്‌ടോബർ ഒന്നിന് ഉച്ചയ്‌ക്ക് സദർ കോട്‌വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ധിമൻപുര ഗേറ്റിന് സമീപമുള്ള ആക്‌സിസ് ബാങ്കിൽ പട്ടാപ്പകലായിരുന്നു കവർച്ച . ലിലോൺ ഗ്രാമവാസിയായ അമർജീത് എന്നയാളാണ് കവർച്ച നടത്തിയത് . ബാങ്കിൽ പിസ്റ്റളുമായി കടന്ന അമർജീത് 40 ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് മാനേജർ പറയുന്നത് . കാഷ്യറോട് പറഞ്ഞ് 40 ലക്ഷം രൂപ കവർച്ചക്കാരന് നൽകിയെന്നും ബാങ്ക് മാനേജർ പറയുന്നു. മോഷ്ടാവ് പോയ ശേഷം 40 ലക്ഷം രൂപയുടെ കവർച്ച നടന്നതായി പോലീസിലും റിപ്പോർട്ട് ചെയ്തു.

അന്വേഷണത്തിൽ മോഷ്ടാവിനെ പിടികൂടിയ പോലീസ് മുപ്പത് ലക്ഷത്തി ഇരുപതിനായിരം രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തു. മാത്രമല്ല പലരിൽ നിന്നായി കടം വാങ്ങിയത് ഇയാൾ മടക്കി നൽകിയതായും പോലീസ് കണ്ടെത്തി . 5,80000 രൂപയാണ് കടം തീർക്കാനായി മോഷ്ടാവ് ചിലവഴിച്ചത് .എന്നാൽ ബാങ്ക് മാനേജർ പറഞ്ഞ ബാക്കി നാലു ലക്ഷം രൂപ മോഷ്ടാവിന്റെ പക്കൽ നിന്ന് കണ്ടെത്താനായില്ല. ഇപ്പോൾ ഈ പണം തേടി ബാങ്ക് മാനേജരെയും കാഷ്യറെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.

Tags: Axis Bank
ShareTweetSendShare

More News from this section

രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം കൂടി റിപ്പോർട്ട് ചെയ്തു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

Latest News

‘അയാൾ പൂജാരയെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്ററുടെ ഭാര്യ

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി; ഭാര്യയും മക്കളും നോക്കിനിൽക്കെ ബലൂച് പത്രപ്രവർത്തകനെ വെടിവച്ചുകൊന്നു; പിന്നിൽ പാക് പിന്തുണയുള്ള സായുധസംഘം

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies