ലാക്മെയുടെ ഫാഷൻ വീക്കിൽ തിളങ്ങി ഇന്ത്യയുടെ ഒളിമ്പിക് മെഡലിസ്റ്റ് മനുഭാക്കർ. അതിമനോഹരമായ ഒരു റാമ്പ് വോക്കിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. എക്സിൽ താരം തന്നെയാണ് ഇതിന്റെ വീഡിയോ പങ്കിട്ടത്. 2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിംഗിൽ വെങ്കലം നേടിയതോടെയാണ് 22-കാരിയായ മനുഭാക്കർ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.
10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലും മിക്സിഡ് ഇനത്തിലും താരം വെങ്കലം സ്വന്തമാക്കിയിരുന്നു. സരബ്ജോത് സിംഗിനൊപ്പമായിരുന്നു ഈ നേട്ടം. ഷൂട്ടിംഗിൽ നിന്ന് ലഭിച്ച ഇടവേള മനുഭാക്കർ ആഘോഷമാക്കുകയാണ്. അടുത്ത വർമേ 22-കാരി ഇനി മത്സരങ്ങളിലേക്ക് മടങ്ങുകയുള്ളു. അതേസമയം പരിശീലനം അടുത്ത മാസം ആരംഭിക്കും.
മെഡൽ നേട്ടത്തിന് പിന്നാലെ മനുഭാക്കറുടെ താരമൂല്യവും കുത്തനെ ഉയർന്നിരുന്നു. പരസ്യത്തിനായി വാങ്ങുന്ന പ്രതിഫലവും വർദ്ധിപ്പിച്ചിരുന്നു. പരിക്കിനെ തുടർന്നാണ് താരം മൂന്നുമാസം അവധിയെടുത്തത്.
From the shooting lanes to fashion ramp walk, its just a break for me. I loved it. Normal is boring.#shooting #fashion #rampwalk pic.twitter.com/xiKBtRmcKN
— Manu Bhaker🇮🇳 (@realmanubhaker) October 15, 2024