ജാൻവി കപൂറും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തിയ ദേവര ഒടിടിയിലേക്ക് സെപ്റ്റംബർ 27ന് തിയേറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 300 കോടി ബജറ്റിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 18 ദിവസം പിന്നിട്ടതിന് പിന്നാലെ ബോക്സോഫീസിൽ നിന്ന് നെറ്റ് കളക്ഷൻ 276.15 കോടി നേടിയിരുന്നു. തിയേറ്ററിൽ നിന്ന് ഏറെക്കുറെ പിൻവലിഞ്ഞ ചിത്രം ഉടനെ ഒടിടിയിൽ എത്തുമെന്നാണ് വിവരം. 500 കോടിയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്.
ആക്ഷൻ സിനിമ നെറ്റ് ഫ്ളിക്സിൽ നവംബർ എട്ടിന് റിലീസ് ചെയ്യുമെന്നാണ് സൂചന. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി.അനിരുദ്ധ് രവിചന്ദറിന്റെ ഗാനങ്ങൾ ഏറെ ജനപ്രീതി നേടിയിരുന്നു. കോപ്പിയടി ആരോപണങ്ങൾ ഉയർന്നെങ്കിലും ഇതൊന്നും ചിത്രത്തെയോ പാട്ടുകളെയോ ബാധിച്ചില്ല.















