മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം അപവാദം, പണ നഷ്ടം എന്നിവ ഉണ്ടാകും. അമിതമായ ആഡംബര പ്രിയം, വരവിനേക്കാൾ ചെലവുണ്ടാകും.അന്യസ്ത്രീ ബന്ധം മൂലം കുടുംബത്തിൽ അകൽച്ച ഉണ്ടാവും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ധനനേട്ടം, മനഃസന്തോഷം, തൊഴിൽ വിജയം എന്നിവ ഉണ്ടാവും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കർമ്മ മേഖലയിൽ അർഹിക്കുന്ന രീതിയിൽ ഉന്നത പദവി അലങ്കരിക്കുവാനുള്ള ഭാഗ്യം, ബിസിനെസ്സിൽ പുരോഗതി, ധനലാഭം, കാര്യവിജയം, ശരീര സുഖം എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, അപമാനം, ജലഭയം, മനോ രോഗം എന്നിവ ഉണ്ടാകും. നിസ്സാരമായ കാര്യങ്ങളിൽ ഇടപെട്ട് കേസ് വഴക്കുകൾ ഉണ്ടാവും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ശത്രുക്കളിൽ നിന്നും ദോഷഫലങ്ങൾ, വ്യവഹാര പരാജയം,എവിടെയും തടസ്സങ്ങൾ, മനഃശാന്തികുറവ്, കുടുംബകലഹം, രോഗാദിദുരിതം അലട്ടുകയും ശരീര ശോഷണം ഉണ്ടാവുകയും ചെയ്യും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, സത്ഭാര്യാ-ഭർത്തൃ ലബ്ധി, വാഹന ഭാഗ്യം, തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റം എന്നിവ അനുഭവത്തിൽ വരും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ശത്രുഹാനി, ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം എന്നിവ അനുഭവപ്പെടും. സ്ത്രീകളോടൊപ്പം ചെലവഴിക്കുവാൻ സമയം ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
എന്ത് ജോലി ചെയ്താലും അതിനെല്ലാം മാനസികമായ തൃപ്തിക്കുറവ് അനുഭവപ്പെടും. അന്യദേശവാസം അനുഭവത്തിൽ വരുമെങ്കിലും അതിനൊന്നും ഒരു സ്ഥിരത ഉണ്ടാവില്ല.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കുടുംബ-ഭാര്യ-സന്താന സുഖക്കുറവ് അനുഭവപ്പെടും. ഉറക്കക്കുറവ് അനുഭവപ്പെടുകയും ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ് വരാം .
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
ധൈര്യം, എവിടെയും വിജയം, വാഹനഭാഗ്യം, ധനലാഭം, ശത്രുക്കളുടെ മേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂല വിധി എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
തൊഴിൽപരമായും മാനസികമായും ക്ലേശങ്ങൾ വർദ്ധിക്കും. കൃഷി പക്ഷിമൃഗാദികളുടെ ബിസിനസ് നടത്തുന്നവർക്ക് നഷ്ടം ഉണ്ടാവുകയോ അവയിൽ നിന്നും ദോഷഫലങ്ങൾ അനുഭവപ്പെടുകയോ ചെയ്യും. ബന്ധുജനകലഹം പ്രതീക്ഷിക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, നിദ്രസുഖം എന്നിവ ലഭിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Daily Prediction By Jayarani E.V