സൗദി അറേബ്യ: റിയാദ് മെട്രോ ഏതാനും ആഴ്ചകൾക്കുള്ളിൽ സർവീസ് ആരംഭിക്കുമെന്ന് സൗദി ഭരണകൂടം. സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസറാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ പരീക്ഷണ ഓട്ടങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് മെട്രോ പദ്ധതി ചരിത്രപരവും പരിവർത്തനപരവുമായ ഒരു സംരംഭമാണെന്നും അദ്ദേഹം പറഞ്ഞു.
വേഗതയുള്ളതും നൂതനവും വിശ്വസനീയവുമായ ഗതാഗത ശൃംഖലയിലൂടെ റിയാദിലെ നിവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് പ്രോജക്ട് രൂപകൽപ്പന ചെയ്തതത്. മെട്രോ പദ്ധതി റിയാദിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ മാറ്റമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.













