ലക്നൗ ; ഭക്ഷണത്തിൽ തുപ്പുകയും , വിസർജ്യങ്ങൾ ചേർക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരാൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾ. ഇത് സംബന്ധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സാമൂഹ്യസൗഹാർദ്ദം തകർക്കുന്നവരുടെ ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്തംബറിൽ നടന്ന ഉന്നതതല യോഗത്തിൽ യോഗി ആദിത്യനാഥ് ഇത്തരം നടപടികളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഇത് പൊതുജന വിശ്വാസത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും നടത്തിപ്പുകാരുടെയും ഉടമകളുടെയും മാനേജർമാരുടെയും പേരും വിലാസവും നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടിരുന്നു. ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്താൽ കുറ്റവാളിയെ കർശനമായി ശിക്ഷിക്കുന്ന നിയമം യുപി സർക്കാർ ഉടൻ കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. അടുത്തിടെ ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ഇതിന്റെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ്. സീറോ ടോളറൻസ് പോളിസിയിലാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും അതിനാൽ ഈ ജിഹാദ് ഇനി വച്ചുപൊറുപ്പിക്കില്ലെന്നും ധാമി പറഞ്ഞു. ഭക്ഷണശാലകളിൽ സിസിടിവി സ്ഥാപിക്കണം . ഹോട്ടലുകളിലെയും റസ്റ്റോറൻ്റുകളിലെയും ജീവനക്കാരെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.















