ഭാരത് എൻസിഎപിയുടെ ഇടി പരീക്ഷയിൽ വീണ്ടും ഫുൾ മാർക്ക് നേടി ടാറ്റ. മൂന്ന് ടാറ്റ കാറുകളുടെ പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ ഭാരത് എൻസിപി പുറത്തുവിട്ടു. ടാറ്റ നെക്സോൺ ഐസിഇ, ടാറ്റ കർവ്വ് ഐസിഇ, ടാറ്റ കർവ്വ് ഇവി എന്നിവയാണ് ഇടി പരീക്ഷയിൽ പങ്കെടുത്തത്. ടാറ്റയുടെ മുൻ വാഹനങ്ങളെ പോലെ തന്നെ മൂന്ന് മോഡലുകളും മുതിർന്നവരുടെയും കുട്ടികളുടെയും വിഭാഗങ്ങളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി.
ടാറ്റ നെക്സോൺ ഐസിഇ
അഡൾറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (AOP) സ്കോർ : 29.41/32
ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (COP) സ്കോർ: 43.83/49
മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ
കുട്ടികളുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ
ടാറ്റ Curvv ICE
അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (AOP) സ്കോർ: 29.50/32
ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (COP) സ്കോർ: 43.66/49
മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ
കുട്ടികളുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ
ടാറ്റ കർവ്വ് ഇ.വി
അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (AOP) സ്കോർ: 30.81/32
ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (COP) സ്കോർ: 44.83/49
മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ
കുട്ടികളുടെ സുരക്ഷാ റേറ്റിംഗ്: 5 സ്റ്റാർ
സുരക്ഷാ സംവിധാനം
മൂന്ന് ടാറ്റ എസ്‌യുവികളും 6 എയർബാഗുകൾ (സ്റ്റാൻഡേർഡായി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റ്, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇബിഡിയുള്ള എബിഎസ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സുരക്ഷാ സവിശേഷതകളുമായാണ് വരുന്നത്. Curvv, Curvv EV എന്നിവയ്‌ക്ക് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ഫീച്ചറുകളും ലഭിക്കുന്നു.
ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ കൂടി പുറത്തു വന്നപ്പോൾ, ടാറ്റ ടിയാഗോയും ടാറ്റ ടിഗോറും ഒഴികെ ഇന്ത്യയിലെ ടാറ്റയുടെ എല്ലാ കാറുകളും ഗ്ലോബൽ NCAP അല്ലെങ്കിൽ ഭാരത് NCAP അല്ലെങ്കിൽ ഇവ രണ്ടിലും 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.















