നാൽപ്പത്തി രണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് നടൻ പൃഥ്വിരാജ്. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള സൂപ്പർതാരങ്ങൾ താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ജന്മദിനത്തിൽ എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടായിരുന്നു മോഹൻലാൽ ജന്മദിനാശംസകൾ നേർന്നത്. നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇപ്പോഴിതാ, പൃഥ്വിരാജിന് ആശംസകൾ നേർന്ന് ഭാര്യ സുപ്രിയ മേനോൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“ജന്മദിനാശംസകൾ പി. ഒരുമിച്ച് ധാരാളം കേക്ക് കഴിച്ച, സന്തോഷകരമായ ഓർമ്മകൾ ഉണ്ടായ നിരവധി ജന്മദിനങ്ങൾ ഇവിടെയുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ ഗോട്ട് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു”-എന്നാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജ് ആരാധകർ ആശംസകളുമായും എത്തി. നിലവിൽ ഇരുവരും മുംബൈയിലാണ്. അടുത്തിടെയാണ് മുംബൈയിൽ ഒരു ആഡംബര വീട് പൃഥ്വിരാജ് സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം മുപ്പതുകോടിക്ക് മുകളിൽ വില വരുന്ന വീടാണ് താരം വാങ്ങിയത്.















