പി.പി ദിവ്യ വീട്ടിൽ തന്നെ; സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ; വകവയ്ക്കാതെ വീട്ടിലേക്ക് പ്രതിഷേധമാർച്ചുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.പി ദിവ്യ വീട്ടിൽ തന്നെ; സംരക്ഷണമൊരുക്കി സിപിഎം പ്രവർത്തകർ; വകവയ്‌ക്കാതെ വീട്ടിലേക്ക് പ്രതിഷേധമാർച്ചുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 02:25 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ; എഡിഎമ്മിന്റെ മരണത്തിന് പിന്നാലെ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രണ്ട് ദിവസമായി വീട്ടിൽ തന്നെ. ബിജെപിയും യൂത്ത് കോൺഗ്രസും വീട്ടിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാൽ രാവിലെ മുതൽ സിപിഎം പ്രവർത്തകർ ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കാൻ എത്തിയിരുന്നു.

സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയുടെ ഇരിണാവിലെ വീടിന് സമീപത്തെ സിപിഎം പ്രവർത്തകരാണ് സംഘടിതമായി സംരക്ഷണമൊരുക്കി എത്തിയത്. വീട്ടിലേക്കുളള പോക്കറ്റ് റോഡ് തുടങ്ങുന്ന ഭാഗത്ത് പ്രവർത്തകർ സംഘടിച്ചതോടെ പൊലീസ് ആ ഭാഗത്തേക്ക് വാഹനം അടുപ്പിച്ചിട്ട് സിപിഎം പ്രവർത്തകരെ തടഞ്ഞു. അതേസമയം സിപിഎം പ്രവർത്തകർ പ്രതിരോധവുമായി രംഗത്തെത്തിയിട്ടും ബിജെപി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തി. കണ്ണപുരം പാലത്തിനു സമീപം പോലീസ് തടഞ്ഞു.

ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസും ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടിയും പരിപാടിയിൽ പങ്കെടുത്തു. ധിക്കാരവും ധാർഷ്ട്യവും തന്റേടവും കാണിക്കാൻ വേണ്ടിയാണ് കളക്ടറേറ്റിൽ നടന്ന ജീവനക്കാരുടെ പരിപാടിയിൽ ക്ഷണിക്കാതെ പിപി ദിവ്യ പങ്കെടുക്കാൻ പോയതെന്ന് എൻ ഹരിദാസ് ആരോപിച്ചു. എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിയിൽ കാലന്റെ വേഷമിട്ടാണ് പിപി ദിവ്യ പങ്കെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളമാകെ ഞെട്ടലോടെയാണ് ആ വാർത്തകേട്ടതെന്ന് എപി അബ്ദുളളക്കുട്ടി പ്രതിഷേധമാർച്ചിൽ പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉൾപ്പെടെയുളളവർ പ്രതിഷേധമാർച്ചിന് നേതൃത്വം നൽകി.

പിപി ദിവ്യയെ സംരക്ഷിക്കുന്നതിൽ സിപിഎമ്മിൽ തന്നെ ഭിന്നതയുണ്ട്. നവീൻ ബാബുവിന്റെ പാർട്ടി ബന്ധം കൂടി പുറത്തുവന്നതോടെ പിപി ദിവ്യയുടെ പെരുമാറ്റം നിലവിട്ടുപോയെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. പിപി ദിവ്യയെ തളളുന്ന നിലപാടാണ് നവീൻ ബാബുവിന്റെ സ്വദേശമായ പത്തനംതിട്ടയിലെ പാർട്ടി നേതൃത്വം സ്വീകരിക്കുന്നത്. യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ സിപിഎം പത്തനംതിട്ട ജില്ലാസെക്രട്ടറി കെപി ഉദയഭാനു തുറന്നുപറയുകയും ചെയ്തിരുന്നു.

സംഭവമുണ്ടായതിന് ശേഷം പിപി ദിവ്യ പൊതുവേദിയിൽ എത്തിയിട്ടില്ല. മാദ്ധ്യമപ്രവർത്തകർ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇന്നലെ ജില്ലാ പഞ്ചായത്തിലേക്ക് ഉൾപ്പെടെ ബിജെപിയും യുവമോർച്ചയും പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ദിവ്യയുടെ വീട്ടിലേക്കും പ്രതിഷേധം പ്രഖ്യാപിച്ചത്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താലും പ്രഖ്യാപിച്ചിരുന്നു.

Tags: ബിജെപിBJP kannurസിപിഎംPP Divyaപിപി ദിവ്യകണ്ണൂർ ജില്ലാ പഞ്ചായത്ത്എൻ ഹരിദാസ്എപി അബ്ദുളളക്കുട്ടിprotest ADM death
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies