പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
രോഗങ്ങൾ മാറി ആരോഗ്യവും ശരീര ശോഭയും വർദ്ധിക്കും. സത്സുഹൃത്തുക്കൾ ഉണ്ടാവുകയും അവരിൽ നിന്നും ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാം. ജനങ്ങളാൽ അംഗീകരിക്കപ്പെടുക, കീർത്തി, ഉന്നത പദവി, ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. എന്നാൽ സഹോദരസ്ഥാനത്ത് ഉള്ളവർക്ക് കാലം മോശമാകും. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് സ്ഥാനക്കയറ്റം ഉണ്ടാവും. വ്യവഹാര വിജയം, ധനലാഭം, സൽപുത്രയോഗം, അലങ്കാരവസ്തുക്കളുടെ വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. കുടുംബ ബന്ധു ജനങ്ങളുമായും ജീവിത പങ്കാളിയുമായും സൗഖ്യത്തിൽ കഴിയുക, പരോപകാര തൽപരത എന്നിവ ഉണ്ടാകും. ജാതകത്തിൽ രാഹുവിന്റെ അപഹാരം നടക്കുന്നവർ ഗ്രഹനിലയിൽ രാഹു നിൽക്കുന്ന സ്ഥാനം വെച്ച് പരിഹാര കർമ്മങ്ങൾ ചെയ്താൽ വളരെയധികം ഗുണഫലങ്ങൾ ലഭിക്കുന്ന കാലമാണ്. ഭൂമി ലാഭം, സർവ്വകാര്യ വിജയം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കൃഷി, റിയൽ എസ്റ്റേറ്റ് എന്നിവയിൽ പണം മുടക്കിയവർക്ക് ധനം നഷ്ടം വരുന്ന സമയമാണ്. എന്നിരുന്നാലും സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ട്. അനാവശ്യ കൂട്ടു കെട്ടുകൾ മൂലം ദുർ പ്രവർത്തി ചെയ്യുവാനുള്ള അവസരം ഉണ്ടാകും. തൊഴിൽ ക്ലേശങ്ങൾ , വ്യാപാര നഷ്ട്ടം, കടബാധ്യത, നേത്ര രോഗം , മനോദുഃഖം, കുടുംബ സുഖക്കുറവ്, ചതി പറ്റുക, വേണ്ടപെട്ടവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവാതിരിക്കുക എന്നിവ ഉണ്ടാകും. തലവേദന, ശിരോ രോഗം, ത്വക്ക് രോഗം വർദ്ധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. വിദേശവാസം – ജോലി അനുഭവത്തിൽ വരും എന്നാൽ കുടുംബജനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
നേത്രസംബന്ധമായി അസുഖം ഉള്ളവർ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നോക്കി പരിഹാരം ചെയ്യാത്ത പക്ഷം പിതാവിന് ക്ലേശകരമായ സമയമായിരിക്കും. ജാതകത്തിൽ ആദിത്യൻ ബലമില്ലാത്തവർക്ക് യാത്രയിൽ ദുരിതങ്ങൾ ഉണ്ടാകും . കാര്യതടസ്സം, ദേഹ ദുരിതം , ഉഷ്ണ രോഗങ്ങൾ, ഹൃദ്രോഗം, അനാവശ്യമായ കോപം മൂലം പലവിധത്തിലുള്ള ദോഷാനുഭവങ്ങൾ, ജയിൽവാസം അനുഭവത്തിൽ വരും. ജാതകത്തിൽ ബുധ ദശ നടക്കുന്നവർക്കു ഈ സമയത്തു ഭൂമി നഷ്ട്ടം, ഭക്ഷണ സുഖക്കുറവ്, അഗ്നി മൂലം ദോഷാനുഭവങ്ങൾ, ത്വക്ക് രോഗം, ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, മാനഹാനി, ദ്രവ്യ നാശം, അനാവശ്യ ചെലവുകൾ എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബം വിട്ട് മാറിനിൽക്കേണ്ട അവസ്ഥ ഉണ്ടാകും.വിദേശവാസം ജോലി -അനുഭവത്തിൽ വരും. അമിതമായ ആഡംബരപ്രിയത്വം വർദ്ധിക്കും. വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാകും. ദമ്പതികൾ തമ്മിൽ ഐക്യം കുറയും. തൊഴിൽ ക്ലേശങ്ങൾ – സ്ഥാനഭ്രംശം , പല പല തൊഴിലുകൾ ചെയ്യേണ്ടതായി അവസ്ഥ, ധന നഷ്ട്ടം, ബിസിനെസുകളിൽ പരാജയം, കാര്യപ്രാപ്തിക്കുറവ്, അന്യ സ്ത്രീയിൽ താത്പര്യം എന്നിവ സംജാതമാകും. എല്ലാ കാര്യങ്ങളിലും അലസതയും തടസ്സവും നേരിടും. സുഹൃത്തുക്കളുമായും വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെടും. സർക്കാർ സംബന്ധമായ ഗുണനനുഭവങ്ങൾ ഉണ്ടാകുന്നതോടൊപ്പം തന്നെ ദോഷഫലങ്ങളും നേരിടേണ്ടി വരും ഏതെങ്കിലും ഡോക്യുമെന്റുകളിൽ ഒപ്പിടുമ്പോൾ ജാഗ്രത പാലിക്കുക ജോലി നഷ്ടം വരെ സംഭവിക്കാം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Monthly Prediction by Jayarani E.V















