ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കുടുംബ സൗഖ്യം, വിദേശ വാസം ജോലി എന്നിവ അനുഭവത്തിൽ വരും. വ്യാപാരം -ബിസിനസ്സ് എന്നിവയിൽ പുരോഗതി ധന ഭാഗ്യയോഗം, ആരോഗ്യവർദ്ധനവ്, വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുക തൊഴിൽ ഉന്നതി ഉണ്ടാകും എന്നാൽ വരവിൽ കവിഞ്ഞ ചെലവ് അനുഭവത്തിൽ വരും. ജാതകത്തിൽ ശുക്രൻ നഷ്ടസ്ഥാനത്ത് നിൽക്കുന്നവർക്ക് അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാവുകയും അതുവഴി മാനഹാനി ഉണ്ടാവാനും സാധ്യതയുണ്ട് എന്നാൽ ചിലർക്ക് കീർത്തി, സ്ത്രീ സുഖം എന്നിവ ഉണ്ടാകും. പുതിയതായി സംരംഭം തുടങ്ങിയവർക്ക് അപ്രതീക്ഷിതമായ സഹായഹസ്തം ലഭിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ട ഭക്ഷണം കഴിക്കുവാനുമുള്ള അവസരം വന്നുചേരും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി പരിചയപ്പെടാനുള്ള സാഹചര്യം ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാവുക, തൊഴിൽ വിജയം, ധനലാഭം, കുടുംബ ഭാര്യ -പുത്ര സുഖം, കാര്യവിജയം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും. പുതിയതായി ജോലി അന്വേഷിക്കുന്നവർക്ക് അർഹമായ ശമ്പളവും ആനുകൂല്യതോടുകൂടി പുതിയ ജോലിയിൽ പ്രവേശിക്കാനാവും. പിണങ്ങിയിരുന്ന ബന്ധുജനങ്ങളുമായി ജനങ്ങളുമായി അഭിപ്രായവ്യത്യാസം മാറി രമ്യതയിലാകും. ശരീരസുഖം , മനസുഖം, മനസ്സിൽ വിചാരിച്ച് കാര്യങ്ങൾ സംഭവിക്കുക,വിവാഹ ഭാഗ്യം എന്നിവ ഉണ്ടാകും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അധികാര പ്രാപ്തി നേടുവാനുള്ള അവസരം ലഭിയ്‌ക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര ഐക്യവും സ്നേഹവും വർദ്ധിക്കും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
അതീവമായ കോപശീലം , അനാവശ്യ കൂട്ടുകെട്ടിൽ അകപ്പെടുക, ആഡംബര പ്രിയത്വം, മനോദുഃഖം , നിനച്ചിരിക്കാത്ത നേരത്ത് ആപത്ത് എന്നിവ വരുവാൻ സാധ്യതയുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാകും. യാത്രാക്ലേശം, മാനഭംഗത്തിന് ഇരയാവുക എന്നിവ ഉള്ളതിനാൽ വളരെയധികം ജാഗ്രത പാലിക്കേണ്ട കാലമാണ്. സന്തതികൾക്ക് ദുരിതം, യാത്രയിൽ അപകടങ്ങൾ എന്നിവ ഉണ്ടാകും. കേസ് വഴക്കുകളിൽ അകപ്പെടും. സ്ത്രീകൾ മൂലം ദോഷനുഭവങ്ങൾ ഉണ്ടാകും. മാനസികമായി വളരെയധികം വെല്ലുവിളികൾ നേരിടേണ്ട അവസ്ഥ വിശേഷം ഉണ്ടാകും. വേണ്ടപ്പെട്ട ആൾക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുവാനും വിരോധത്തിൽ ആയിത്തീരുവാനുള്ള അവസ്ഥ ഉണ്ടാകും. ഭാര്യഭർതൃ കലഹം, തൊഴിൽ ക്ലേശങ്ങൾ, കുടുംബത്തിൽ ആർക്കെങ്കിലും ബലി ഇടേണ്ടതായ അവസ്ഥ എന്നിവ ഉണ്ടാകും. രോഗങ്ങൾ അലട്ടിയേക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
അന്യരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരിക, ഭാര്യാ – ഭർതൃ കലഹമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകും. ശത്രുക്കളെക്കൊണ്ട് ഉപദ്രവം കൂടുന്ന സമയമാണ്. കോടതി കേസുകളിൽ പരാജയം നേരിടേണ്ടി വരികയും ജയിൽ ശിക്ഷ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും. കുടുംബത്തിൽ ആർക്കെങ്കിലും രോഗ ദുരിതങ്ങൾ വരുന്ന സമയമാണ്. അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. അലർജി, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, ചുമ എന്നിവ ഉള്ളവർ ജാഗ്രത പാലിക്കേണ്ട കാലമാണ്. ഈശ്വര വിശ്വാസം കൂടുകയും വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള സാഹചര്യം ഉണ്ടാകും. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം ദുർപ്രവർത്തികൾ ചെയ്യാനുള്ള അവസരം ലഭിക്കും. ലോൺ മറ്റു സർക്കാർ സംബന്ധമായ കാര്യങ്ങളിൽ ഇടപെട്ട് ദോഷഫലങ്ങൾ ഉണ്ടാകുവാൻ ഇടയാകും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Monthly Prediction by Jayarani E.V