നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ ബ്ലോക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ അഖണ്ഡയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇന്നാണ് പൂജയും സ്വിച്ച് ഓൺ കർമവും നടന്നത്.’സിംഹ’, ‘ലെജൻഡ്’, ‘അഖണ്ഡ’ എന്നീ ഹാട്രിക് ബ്ലോക്ക്ബസ്‌റ്ററുകള്‍ക്ക് ശേഷം നന്ദമൂരി ബാലകൃഷ്‌ണയും സംവിധായകൻ ബോയപതി ശ്രീനുവും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി അഖണ്ഡയുടെ രണ്ടാം ഭാഗത്തിനുണ്ട്. നേരത്തെ ചിത്രം പ്രഖ്യാപിച്ച ഒരു പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇത് ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
14 റീൽസ് പ്ലസ് ബാനറിൽ റാം അചന്ദയും ഗോപി അചന്ദയും ചേർന്നാണ് അഖണ്ഡയുടെ രണ്ടാം ഭാഗം നിർമിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ചിത്രം നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാകുമിത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന പ്രഗ്യാജയ്സ്വാൾ തന്നെയാണ് രണ്ടാം ഭാഗത്തിലും നായികയാകുന്നത്.
ആദ്യ ഭാഗത്തിൽ ബാലകൃഷ്ണ ഇരട്ട വേഷത്തിലാണ് എത്തിയത്. ജഗപതി ബാബു, പ്രകാശ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും ചിത്രം ആഗോളതലത്തിൽ 150 കോടിയിലേറെ നേടിയിരുന്നു. ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ പണം വാരൽ ചിത്രവുമായിരുന്നു ഇത്
#Balakrishna‘s #Akhanda2 takes off with a bang! 🎬
Officially launched with a powerful clap by #NaraBrahmani and the camera switched on by #TejeswiniNandamuri, Starring #PragyaJaiswal and directed by #BoyapatiSreenu!
▶️ https://t.co/xSeLxoZhb6#NBK110 #NandamuriBalakrishna pic.twitter.com/NgPqjs8J8K
— Pakka Telugu Media (@pakkatelugunewz) October 16, 2024