മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടന്റെ നാല് പെൺമക്കളും കുടുംബത്തിലെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കാറുണ്ട്. ബാലി യാത്രയ്‌ക്ക് ശേഷം പിറന്നാൾ ആഘോഷത്തിനായി അബുദാബിയിലെത്തിയിരിക്കുകയാണ് നടി അഹാന. അബുദാബിയിലെ വിശേഷങ്ങളാണ് ഇപ്പോൾ താരം ആരാധകരുമായി പങ്കുവയ്‌ക്കുന്നത്.
29-ാം പിറന്നാൾ, അമ്മ സിന്ധു കൃഷ്ണയ്‌ക്കൊപ്പമാണ് അഹാന ആഘോഷിച്ചത്. ഒക്ടോബർ 13 നായിരുന്നു അഹാനയുടെ ജന്മദിനം. പിറന്നാൾ ആഘോഷങ്ങളെല്ലാം ഗംഭീരമാക്കിയപ്പോൾ അൽപം സാഹസികത കൂടി പരീക്ഷിച്ചിരിക്കുകയാണ് അഹാനയും അമ്മയും. കടലിൽ ജെറ്റ് കാർ ഓടിക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘ വെള്ളത്തിൽ വാഹനം ഓടിക്കുന്നത് രസകരമായിരിക്കുമെന്ന് ആരാണ് കരുതുന്നത് ? എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോയും ചിത്രങ്ങളും പങ്കുവച്ചത്.
View this post on Instagram
ലൈഫ് ജാക്കറ്റ് ധരിച്ച് കാറിൽ ഇരിക്കുന്ന സിന്ധു കൃഷ്ണയെയും ചിത്രത്തിൽ കാണാൻ സാധിക്കും. അതേസമയം വെള്ള സ്ലീവ്‌ലെസ് ടോപ്പും പിങ്ക് സ്‌കേർട്ടുമായിരുന്നു അഹാനയുടെ വേഷം. ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകരാണ് അഹാനയ്‌ക്ക് ആശംസകളുമായി രംഗത്തെത്തിയത്.