സിനിമാപ്രേമികൾ അക്ഷമയോടെ കാത്തിരിക്കുന്ന ജയസൂര്യ ചിത്രമാണ് ‘കത്തനാർ’. തീയേറ്ററുകൾ കീഴടക്കാൻ വൈകാതെ തന്നെ കത്തനാർ എത്തുമെന്ന സൂചനയാണ് ജയസൂര്യ നൽകുന്നത്. കത്തനാരുടെ ഷൂട്ടിംഗ് പാക്ക്-അപ് ആയ വിവരം ഏറെ സന്തോഷത്തോടെയാണ് ജയസൂര്യ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. അത്യധ്വാനത്തിന്റെ കഠിന നാളുകൾക്കൊടുവിൽ ‘കത്തനാർ’ pack up… എന്ന ക്യാപ്ഷനോടെ നീണ്ടക്കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്ന് നിർമ്മിക്കാൻ വിശ്വാസമർപ്പിച്ച് കൂടെ നിന്ന ഗോകുലം ഗോപാലന് നടൻ പ്രത്യേകം നന്ദി പറഞ്ഞു. മൂന്ന് വർഷത്തോളം കത്തനാർക്ക് വേണ്ടി അദ്ധ്വാനിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനവും നന്ദിയും അറിയിക്കുന്നതാണ് താരത്തിന്റെ കുറിപ്പ്.
ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
അമാനുഷികമായ പല ശക്തികളുമുണ്ടെന്ന് വിശേഷിപ്പിച്ചിരുന്ന ‘കടമറ്റത്ത് കത്തനാർ’ എന്ന പുരോഹിതന്റെ കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന കത്തനാർ. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയും പ്രഭുദേവയുമടക്കം വമ്പൻ താരനിരയാണുള്ളത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന സിനിമയുടെ ആദ്യ പാർട്ട് 2025ൽ റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.