‘പ്രണയത്തിന് പല സ്റ്റേജസ്സുണ്ടത്രേ…. എന്റെഅറിവിൽ അത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ്,സെക്കൻ്റ് സ്റ്റേജ്, തേർഡ് സ്റ്റേജ് പിന്നെ ഇതിനിടക്ക് സംഭവിക്കുന്ന ഫ്രണ്ട്ഷിപ്പ്,, ഡ്രാമ, ഇമോഷൻസ്, ബ്രേക്കപ്പ്, പാച്ചപ്പ്,,ഇതൊക്കെ ക്ലീഷേ ആണന്നും, പറഞ്ഞു പഴകിയതുമാണന്നുമൊക്കെ അറിയാം. പക്ഷെ എന്തു ചെയ്യാനാണ് ഭായ്… മാറ്ററ് പ്രണയമായിപ്പോയില്ലേ? സോ…ലെറ്റ്സ് ലൗ … എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിന്റെ ടീസറെത്തി.
എം.ജെ.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ്മായിപ്പൻ, മഞ്ഞപ്ര നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ബാലാജി ജയരാജ് നായകനാകുന്നു. ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രണയം മെയിൻ വിഷയമാകുന്ന ചിത്രത്തിൽ സൗഹൃദവും ഇണക്കങ്ങളും പിണക്കങ്ങളും ചില സങ്കീർണതകളും വന്നുപോകുന്നുണ്ട്. ഫീൽഗുഡ് എൻ്റർടൈനാറായി ഒരുക്കിയിരിക്കുന്നചിത്രത്തിലെ ഗാനങ്ങൾ സംഗീതം പകരുന്നത് മെജോ ജോസഫാണ്.
വരികൾ- ഹരി നാരായണൻ, വിനായക് ശശികുമാർ, ഷോബി കണ്ണങ്കാട്ട് സാൽവിൽ വർഗീസ് എന്നിവരാണ്. അൽത്താഫ് സലിം,ബോബൻ സാമുവൽ, നിഴൽകൾ രവി, സാബുമോൻ, ഡോ. ജോവിൻ ഏബ്രഹാം വിനു വിജയകുമാർ, ഷാജി മാവേലിക്കരാ , ഗൗരി മോഹൻ, ചിത്രാ നായർ, സ്മിനു സിജോ,എന്നിവരും ബാല താരങ്ങളായ ജാൻവി മുരളിധരൻ , ആദിത്യൻ, ആര്യാ രാജീവ് എന്തി വരും പ്രധാന വേഷങ്ങളിലെത്തുന്നു.വർഷാ വിശ്വനാഥാണ് നായിക.