കാനഡ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് കൃത്യമായ തെളിവുകൾ കാനഡ നൽകിയിട്ടില്ലെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നിജ്ജാറിനെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ കൃത്യമായ തെളിവുകളില്ലെന്ന് ട്രൂഡോ വ്യക്തമാക്കി. വിദേശ രാജ്യങ്ങളുടെ കൈകടത്തലുകളെ സംബന്ധിച്ച് ഒട്ടാവയിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ.
” നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണമായിരുന്നു ആ സമയത്ത് നടത്തിരുന്നത്. ഇന്ത്യ തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളു,കൂടുതൽ തെളിവുകൾ ആ ഘട്ടത്തിലുണ്ടായിരുന്നില്ല.”- ഇന്ത്യക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളെ പരാമർശിച്ച് ട്രൂഡോ പറഞ്ഞു. ഇന്ത്യ തെളിവുകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ സാധിക്കാതിരുന്നത് ഇതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയോട് തെളിവുകൾ നൽകാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തെളിവുകളെല്ലാം നൽകിയിരുന്നുവെന്നായിരുന്നു ട്രൂഡോയുടെ വാദം. ഇന്ത്യയുടെ പങ്കിന് ശക്തമായ തെളിവുകളുണ്ടെന്നും ട്രൂഡോ ഇന്നലെ ആരോപിച്ചിരുന്നു. ഇന്ത്യൻ ഹൈകമ്മീഷണർ അടക്കമുള്ള ആറ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം.
ഇന്ത്യയുമായി ഇക്കാര്യങ്ങൾ പങ്കുവച്ചിരുന്നുവെന്നും എന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് കൃത്യമായ തെളിവുകൾ നൽകിയിട്ടില്ലെന്ന് ട്രൂഡോ വ്യക്തമാക്കുന്നത്.
🚨 Justin Trudeau admits that he didn’t provide India with real proof concerning the assassination of Hardeep Singh Nijjar.
Trudeau says that Canada only provided intelligence and no proof before publicly accusing India of killing the Khalistani terrorist. pic.twitter.com/uhC7alsz2K
— Suraj Balakrishnan (@SurajBala) October 16, 2024
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ തെളിവുകൾ നിരത്താൻ കനേഡിയൻ പ്രധാനമന്ത്രിയോട് ഇന്ത്യ ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വസ്തുതകൾ നിരത്താതെ അവകാശവാദങ്ങൾ മാത്രമാണ് കനേഡിയൻ സർക്കാർ തുടരുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.