കണ്ണൂർ: നുണപ്രചരണം നടത്തിയ മീഡിയവൺ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി. മീഡിയവൺ ചാനലിന്റെ എംഡി, എഡിറ്റർ ഇൻ ചീഫ്, നിഷാദ് റാവുത്തർ, നൗഫൽ പി, എസ്. എ അജിംസ് എന്നിവരെ എതിർകക്ഷികളാക്കിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മീഡിയ വൺ ചാനൽ നടത്തിയ പരിപാടിയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് മാനനഷ്ടമുണ്ടാക്കിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു.
READ MORE AT: മീഡിയ വൺ പ്രവർത്തിക്കുന്നത് രാജ്യതാൽപര്യത്തിന് വിരുദ്ധമായി; ജമാത്തെ ഇസ്ലാമി വിഷവിത്ത് വിതയ്‌ക്കുന്നു
ചാവശ്ശേരിയിലെ ശിഹാബ് വധക്കേസിൽ വത്സൻ തില്ലങ്കേരി പ്രതിയാണെന്നും നാട്ടിലെ പ്രധാന ഗുണ്ടയാണെന്നുമായിരുന്നു മീഡിയ വണ്ണിന്റെ നുണപ്രചരണം. സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകനായ ചാവശ്ശേരി ഉത്തമന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർക്ക് നേരെ സിപിഎം നടത്തിയ ബോംബാക്രമണത്തിലാണ് ശിഹാബ് കൊല്ലപ്പെടുന്നത്. അന്ന് ശിഹാബിനൊപ്പം അമ്മുവമ്മ എന്ന വയോധികയും കൊല്ലപ്പെട്ടിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികളും സിപിഎം പ്രവർത്തകരാണ്. ഈ സംഭവമാണ് മീഡിയ വൺ അവതാകരിൽ ഒരാളായ അജിംസ് വത്സൻ തില്ലേങ്കരിയുടെ മേൽ ചാർത്തുന്നത്.















