ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും വേഗത്തിൽ 6ജി സാങ്കേതികവിദ്യ ഇന്ത്യയിൽ കുതിപ്പിനെത്തിനുവെന്ന് കേന്ദ്ര ഐടി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയാകും ലോകത്തിൽ ആദ്യമായി 6ജി സാങ്കേതികവിദ്യ സജ്ജമാക്കുന്ന ആദ്യ രാജ്യമെന്നും അതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന എട്ടാമത് ഇന്ത്യ മൊബൈൽ കോൺഗ്രസിലാണ് കേന്ദ്രമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
5ജിയിലും 4ജിയിലും ഇന്ത്യ മുൻനിരയിലാണെന്നും 6ജിയെ വൈകാതെ ഇന്ത്യ നയിക്കുമെന്നും മന്ത്രി പറഞ്ഞു. അതിവേഗ ഇന്റനെറ്റിന്റെ പ്രയോജനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുമെന്നും എല്ലാവർക്കും താങ്ങാനാവും വിധത്തിലാകണം സാങ്കേതികവിദ്യ സജ്ജമാക്കേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Our 6G must be
🌍 FOR ALL
🤝 INCLUSIVE
🌐 ACCESSIBLE
💸 AFFORDABLE pic.twitter.com/A6xgoteoGd— DoT India (@DoT_India) October 16, 2024
6ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പേറ്റൻ്റ് സമർപ്പണങ്ങളിൽ ലോകത്തിൽ ആദ്യ ആറ് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുവെന്നാണ് റിപ്പോർട്ട്. 6ജിയുമായി ബന്ധപ്പെട്ട 188 പേറ്റൻറുകളാണ് ഇന്ത്യ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024-ൽ തന്നെ ഇത് 200 കടക്കുമെന്നാണ് ഐപി മാനേജ്മെൻറ് കമ്പനിയായ മാക്സ്‍വാലിന്റെ റിപ്പോർട്ടിൽ പറയുന്നത്. ചെലവ് കുറഞ്ഞ 6ജി സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ ഇന്ത്യ നിർണായകമാകുമെന്നാണ് പഠനം പറയുന്നത്.















