രാമേശ്വരം : പുതിയ പാമ്പൻ പാലത്തിൽ ഇന്ന് ട്രെയിൻ വേഗത കൂട്ടിയുള്ള ട്രയൽ റൺ നടത്തി. മണ്ഡപം മുതൽ രാമേശ്വരം വരെയുള്ള പുതിയ പാമ്പൻ പാലത്തിലായിരുന്നു പരീക്ഷണം.ഇതിനായി നിശ്ചയിച്ച ചരക്ക് തീവണ്ടി 90 കിലോമീറ്റർ വേഗത്തിലാണ് പുതിയ പാലം കടന്നത്.
ദക്ഷിണ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ കൗശിക് കിഷോർ പുതിയ റെയിൽപ്പാലം പരിശോധിക്കാൻ ചെന്നൈയിൽ നിന്ന് ഇന്നലെ മണ്ഡപത്തിലെത്തി. തുടർന്ന് ട്രോളിയിൽ കയറി പുതിയ റെയിൽവേ പാലം സന്ദർശിച്ചു. 17 മീറ്റർ ഉയരത്തിൽ ഡ്രോബ്രിഡ്ജ് പൂർണമായി തുറന്ന് പരിശോധന നടത്തി.
പുതിയ പാമ്പൻ റെയിൽവേ പാലം ഈ മാസത്തിനകം തുറന്നുകൊടുക്കുമെന്ന് ദക്ഷിണ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ കൗശിക് കിഷോർ പറഞ്ഞു.















