ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യ വൻ പ്രതിസന്ധിയിലാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം 46 റൺസിന് പുറത്തായി, ലീഡ് വഴങ്ങുകയും ചെയ്തു. ഒന്നാം ഇന്നിംഗ്സിൽ കിവീസ് ശക്തമായ നിലയിൽ ബാറ്റിംഗ് തുടരുകയാണ്. ഇതിനിടെ ക്യാച്ച് കൈവിട്ട കെ.എൽ രാഹുലിനെതിരെ പൊട്ടിത്തെറിക്കുന്ന രോഹിത് ശർമയുടെ വീഡിയോ പുറത്തുവന്നു. സ്ലിപ്പിൽ ടോം ലാഥത്തിന്റെ അനായാസ ക്യാച്ചാണ് താരം കൈവിട്ടത്.
സിറാജ് എറിഞ്ഞ 13-ാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. സിറാജിന്റെ ഓഫ് സൈഡിന് പുറത്തുപോയ ഷോർട്ട് ലെംഗ്ത് ഡെലിവറിയിൽ ബാറ്റ് വച്ച ലാഥത്തിന് പിഴച്ചു. എഡ്ജെടുത്ത പന്ത് നേരെ പോയത് രണ്ടാം സ്ലിപ്പിൽ നിന്ന രാഹുലിന് നേരെ. എന്നാൽ താരം ക്യാച്ചിന് ശ്രമിക്കാതെ നിൽക്കുന്നതും പന്ത് ബൗണ്ടറിയിലേക്ക് പോകുന്നതും കാണാം.
ഇതാണ് രോഹിത്തിനെ കലിപ്പിലാക്കിയത്. അത് താരം പ്രകടമാക്കുകയും ചെയ്തു. തുടർന്ന് വിരാട് കോലിയും രാഹുലും മുഖത്തോട് മുഖം നോക്കി നിൽക്കുന്നതും കാണാം. സംഭവം വൈറലായതോടെ കെ.എൽ രാഹുൽ ട്രോളന്മാരുടെ ഇരയുമായി. നിരവധി പരിഹാസ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
KL Rahul :-
– 34 test average after 90 innings
– 20 test average in Australia
– Can’t take a single catch
– Let’s laugh on this 32 years old liability of a cricketer who hasn’t won a single ICC trophy and IPL till now 🤣#KLRahul #INDvsNZ #TeamIndia pic.twitter.com/7NQ86nPayb https://t.co/ZafnlUeb2a— Prateek (@prateek_295) October 17, 2024