പ്രഭാസിനെ നായകനാക്കി സംവിധായകൻ എസ്.എസ് രാജമൗലി ഒരുക്കിയ ദൃശ്യവിസ്മയമാണ് ‘ബാഹുബലി.’ രണ്ടു ഭാഗങ്ങളായെത്തിയ ചിത്രം ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളായി.
‘ബാഹുബലി 2’ 7 വർഷം മുമ്പ് സൃഷ്ടിച്ച റെക്കോർഡുകൾ ഇന്നും നിലനിൽക്കുന്നു. ആരാധകരും അതിന്റെ മൂന്നാം ഭാഗം ആഗ്രഹിച്ചിരുന്നു . എന്നാൽ രാജമൗലി ഒരിക്കലും അതിൽ താൽപ്പര്യം കാണിച്ചില്ല. ഇപ്പോഴിതാ ബാഹുബലി 3 വരുമെന്ന സൂചന നൽകിയിരിക്കുകയാണ് കങ്കുവയുടെ നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജ.
ബാഹുബലി 3 പണിപ്പുരയിലാണെന്നാണ് ജ്ഞാനവേൽ രാജ വെളിപ്പെടുത്തിയത് .‘ ബാഹുബലി 3 ആസൂത്രണ ഘട്ടത്തിലാണ്. കഴിഞ്ഞയാഴ്ച ചില സിനിമാക്കാരുമായി നടത്തിയ ചർച്ചയിലാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. ‘ബാഹുബലി 1’, ‘ബാഹുബലി 2’ എന്നിവ ഒരുമിച്ച് ചെയ്തു, എന്നാൽ ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇപ്പോൾ അതിന്റെ മൂന്നാം ഭാഗമാണ് അവർ പ്ലാൻ ചെയ്യുന്നത്. ‘ എന്നാണ് ജ്ഞാനവേൽ രാജ പറയുന്നത് .